തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിമൈ. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിന് ശേഷം അജിത്- എച് വിനോദ് ടീം ഒന്നിക്കുന്ന ഈ ചിത്രം ഇന്ന് ഇന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ബോണി കപൂർ നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിൽ ഹുമ ഖുറേഷിയാണ് നായികാ വേഷം ചെയ്യുന്നത്. ഷൂട്ടിംഗ് തുടങ്ങി ഏകദേശം രണ്ടു വർഷത്തോളം ആയിട്ടും ചിത്രത്തെ കുറിച്ചുള്ള ഒരു വിവരവും പുറത്തു വിടാതെ വളരെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിച്ചു കൊണ്ടാണ് അണിയറ പ്രവർത്തകർ മുന്നോട്ടു നീങ്ങുന്നത്. ഏതായാലും ഒരു വിവരവും ഇപ്പോൾ ലഭ്യമല്ലെങ്കിലും, ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലും ഇറങ്ങിയിട്ടില്ലെങ്കിലും ഒരു വമ്പൻ റെക്കോർഡ് ഇപ്പോൾ തന്നെ വലിമൈ സൃഷ്ടിച്ചു കഴിഞ്ഞു. ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന ‘ഇന്‍ററസ്റ്റുകളുടെ’ എണ്ണമാണ് ഇപ്പോൾ ചരിത്രമായി മാറിയിരിക്കുന്നത്.
1.73 മില്യണ്‍ ഇന്‍ററസ്റ്റുകളാണ് ഈ ചിത്രം ബുക്ക് മൈ ഷോയില്‍ ഇതിനോടകം നേടിയിരിക്കുന്നത്. ഈ അടുത്തകാലത്ത് ബോക്സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയങ്ങളായി മാറിയ തെലുങ്കു ചിത്രം ബാഹുബലി 2, ഹോളിവുഡ് ചിത്രം അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് വലിമൈ നേടിയെടുത്തിരിക്കുന്നതു. റിലീസിനു മുന്‍പ് എന്‍ഡ്‍ഗെയിം 1.70 മില്യണും ബാഹുബലി 2 ഒരു മില്യണും ഇന്‍ററസ്റ്റുകളാണ് ബുക്ക് മൈ ഷോയില്‍ നേടിയിരുന്നത്. പക്ഷെ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലും ഇറങ്ങാതെ ആണ് അജിത് ചിത്രം ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഈ ചിത്രം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഗോള തിയട്രിക്കല്‍, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റുകളുടെ വില്‍പ്പനയിലൂടെയാണ് വലിമൈ ഇത് കരസ്ഥമാക്കിയത് എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന വലിമൈയിൽ യാമി ഗൗതം, ഇലിയാന ഡിക്രൂസ് എന്നിവരും അഭിനയിക്കുന്നുണ്ട്.
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
This website uses cookies.