തമിഴകത്തിന്റെ തല അജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രമായ വാലിമൈ ജനുവരി പതിമൂന്നിന് റിലീസ് ചെയ്യാനിരുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിന്റെ നിർമ്മാതാവ്. വരുന്ന ഫെബ്രുവരി ഇരുപത്തിനാലിനു വാലിമൈ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ അദ്ദേഹം അറിയിച്ചിരിക്കുന്നത്. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായ വാലിമൈ നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ആണ്. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് ഒരുക്കിയ ഈ ചിത്രം ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ഇതിന്റെ ടീസർ, ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവയൊക്കെ വമ്പൻ ഹിറ്റായി മാറിയിരുന്നു. തല അജിത്തിന്റെ സാഹസികമായ സംഘട്ടന രംഗങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത് കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. നീരവ് ഷാ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്. ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെ അതിസാഹസികവും അപകടകരവുമായ ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ അജിത് ചെയ്യുന്ന ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടത് സൂപ്പർ ഹിറ്റായിരുന്നു.
പ്രേക്ഷക - നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം "രേഖാചിത്രം " തിയേറ്ററുകൾ പ്രദർശന വിജയം നേടുകയാണ്.…
ആഗ്രഹിച്ചത് പുതുവർഷ സമ്മാനമായി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് അഭിനന്ദ്. കണ്ണൂർ ഇരിക്കൂർ സ്വദേശി ചാറിയാടി ലക്ഷ്മണന്റെ മകൻ അഭിനന്ദ് ശ്രവണ വൈകല്യം…
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററിലെത്തിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ 25ദിനങ്ങൾ തിയേറ്ററിൽ…
പ്രേക്ഷക ലോകം ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് നാളെ (ജനുവരി 16) ലോക വ്യാപകമായി റിലീസ് ചെയ്യും.…
മമ്മൂട്ടിയുടെ സഹോദരീ പുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന 'ബെസ്റ്റി' സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ…
ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ 'രേഖാചിത്രം' മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ്…
This website uses cookies.