തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്തിനെ നായകനാക്കി പ്രശസ്ത സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തുനിവ്. നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച ഈ ചിത്രം ഒരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് ഒരുക്കിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോഴിതാ തല അജിത്തിനെ കുറിച്ച് എച്ച് വിനോദ് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ വിജയവും പരാജയവും അജിത് സാറിനെ ബാധിക്കാറില്ല എന്നും സിനിമയുടെ യൂണിറ്റ് അച്ചടക്കത്തോടെ ജോലി ചെയ്യണം എന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആവശ്യമെന്നും വിനോദ് പറയുന്നു. സെറ്റിൽ ഉള്ള എല്ലാവരും പോസിറ്റീവ് ആയ മനോഭാവത്തോടെ ജോലി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന അജിത് സർ, അവർക്ക് എല്ലാവരും അർഹമായ ബഹുമാനവും കൊടുക്കണമെന്നതിലും ശ്രദ്ധാലുവാണെന്നും വിനോദ് പറയുന്നു.
ജയവും പരാജയവും ജീവിതത്തിൽ വരുകയും പോവുകയും ചെയ്യുമെന്നും, പക്ഷെ നമ്മുടെ വിജയത്തിനായി ഒരിക്കലും മറ്റുള്ളവരെ തെറ്റായ രീതിയിൽ ഉപയോഗിക്കരുത് എന്നുമാണ് അജിത് സാറിനെ മനോഭാവമെന്നും വിനോദ് കൂട്ടിച്ചേർക്കുന്നു. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് വിനോദിന്റെ ഈ വാക്കുകൾ പുറത്ത് വിട്ടത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന തുനിവിൽ ജോൺ കൊക്കൻ, സമുദ്രക്കനി, മമതി ചാരി, പ്രേം കുമാർ, വീര, മഹാനദി ശങ്കർ, നയന സായി, ആമിർ, സിബി ചന്ദ്രൻ, അജയ്, പവാനി റെഡ്ഢി എന്നിവരും വേഷമിടുന്നു. ജിബ്രാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് നീരവ് ഷാ ക്യാമറ ചലിപ്പിച്ചപ്പോൾ വിജയ് വേലുകുട്ടിയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ, സീ സ്റ്റുഡിയോ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം പൊങ്കൽ റിലീസായി ജനുവരിയിൽ എത്തും.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.