വലിമൈ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിന് ശേഷം തല അജിത് അഭിനയിക്കാൻ പോകുന്നതു അതേ സംവിധായകൻ തന്നെയൊരുക്കുന്ന പുതിയ ചിത്രത്തിൽ ആണ്. എച് വിനോദ് ഒരുക്കാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നതും വലിമൈ നിർമ്മിച്ച, ബോളിവുഡ് നിർമ്മാതാവ് ബോണി കപൂർ തന്നെയാണ്. ഇപ്പോഴിതാ ഈ ചിത്രം തീർത്തതിന് ശേഷം അജിത് ചെയ്യാൻ പോകുന്ന പ്രൊജക്റ്റ് ഏതാണെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് അതിന്റെ നിർമ്മാതാക്കൾ. തമിഴിലെ വമ്പൻ ബാനർ ആയ ലൈക്ക പ്രൊഡക്ഷൻസ് ആണ് അടുത്ത അജിത് ചിത്രം നിർമ്മിക്കാൻ പോകുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആയ വിഘ്‌നേശ് ശിവൻ ആണ്. അജിത്തുമായി ആദ്യമായാണ് വിഘ്‌നേശ് ശിവൻ ഒന്നിക്കാൻ പോകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. വലിയ ബഡ്ജറ്റിൽ ഒരുക്കാൻ പോകുന്ന ഈ ചിത്രം ഈ വർഷം അവസാനം ആരംഭിച്ചു, അടുത്ത വർഷം പകുതിയോടെ റിലീസ് ചെയ്യാൻ ആണ് പ്ലാൻ എന്നും ലൈക്ക ടീം പറയുന്നു.
അജിത്തിനൊപ്പം ഒന്നിക്കാൻ കഴിയുന്നതിൽ സന്തോഷവും അവർ പങ്കു വെക്കുന്നുണ്ട്. പോടാ പോടീ, നാനും റൗഡി താൻ, താനാ സേർന്താ കൂട്ടം, പാവ കഥയ്ക്കൾ എന്ന ആന്തോളജിയിലെ ഒരു ചിത്രം എന്നിവക്ക് ശേഷം വിഘ്‌നേശ് സംവിധാനം ചെയ്ത പുതിയ ചിത്രമായ കാത്തു വാക്കുല രെണ്ട് കാതൽ അടുത്ത മാസം റിലീസ് ചെയ്യാൻ പോവുകയാണ്. തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതി നായകനായി എത്തുന്ന ഈ ചിത്രത്തിൽ നയൻതാരയും, സാമന്തയുമാണ് നായികരമായി എത്തുന്നത്. അജിത്തിന്റെ കരിയറിലെ അറുപത്തിരണ്ടാം ചിത്രമാണ് വിഘ്‌നേശ് ശിവൻ ഒരുക്കാൻ പോകുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.