[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

100 കോടിയിലേക്ക് അടുത്ത് മെഗാ സ്റ്റാറിന്റെ ഭീഷ്മ പർവ്വം..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം എന്ന ചിത്രം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം ഇപ്പോൾ ആഗോള കളക്ഷൻ ആയി 75 കോടിയും നേടി മുന്നേറുകയാണ്. ഇനി ദുൽഖർ നായകനായ കുറുപ്പ്, മോഹൻലാൽ നായകനായ ലൂസിഫർ, പുലി മുരുകൻ എന്നിവ മാത്രമാണ് ആഗോള കളക്ഷൻ ചാർട്ടിൽ ഇതിനു മുന്നിലുള്ള മലയാള ചിത്രങ്ങൾ. എൺപത്‌ കോടി ആഗോള ഗ്രോസ് നേടിയ കുറുപ്പിനെ മറികടന്നാൽ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മൂന്നാമത് എത്താനും ഭീഷ്മക്കു സാധിക്കും. പക്ഷെ എല്ലാവരും ഉറ്റു നോക്കുന്നത് നൂറു കോടി എന്ന മാന്ത്രിക സംഖ്യയിൽ തൊടാൻ ഭീഷ്മക്കു കഴിയുമോ എന്നാണ്. ഓവർസീസ് റൺ ഏകദേശം അവസാനത്തോട് അടുക്കുന്ന ഈ ചിത്രത്തിന്റെ കേരളാ റണ്ണും അവസാന ഘട്ടത്തിൽ ആണ്. റൺ പൂർത്തിയാവുന്നതിന് മുൻപേ 20 കോടിയിൽ അധികം നേടാൻ ഇതിനു സാധിച്ചാൽ, മലയാള സിനിമയിലെ മൂന്നാമത്തെ മാത്രം നൂറു കോടി ചിത്രമായി ഭീഷ്മ പർവ്വം മാറും.

143 കോടി ആഗോള കളക്ഷൻ നേടിയ മോഹൻലാൽ- വൈശാഖ് ചിത്രം പുലി മുരുകൻ, 128 കോടി ആഗോള കളക്ഷൻ നേടിയ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ലൂസിഫർ എന്നിവയാണ് ഇതിനു മുൻപ് ആ നേട്ടം കൈവരിച്ച ചിത്രങ്ങൾ. ദൃശ്യം, ഒപ്പം, പ്രേമം, എന്ന് നിന്റെ മൊയ്‌ദീൻ, റ്റു കൺഡ്രീസ്, ഒടിയൻ, ഞാൻ പ്രകാശൻ, കായംകുളം കൊച്ചുണ്ണി, ഹൃദയം എന്നിവയാണ് 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിട്ടുള്ള മറ്റു മലയാള ചിത്രങ്ങൾ. ഈ ലിസ്റ്റിൽ ഇടം പിടിച്ച പതിമൂന്നാമത് മലയാള ചിത്രം ആണ് ഭീഷ്മ പർവ്വം. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം കേരളത്തിൽ നിന്ന് നാൽപ്പതു കോടിയും വിദേശത്തു നിന്ന് മുപ്പതു കോടിക്ക് മുകളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് നാല് കോടിയോളവുമാണ് നേടിയിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.