തമിഴകത്തിന്റെ സൂപ്പർ താരം തല അജിത്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച് വിനോദ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് പുറത്തു വിട്ടു. തുനിവ് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്, ടൈറ്റിലിനൊപ്പം തന്നെ ഗംഭീര ലുക്കിൽ, കയ്യിലൊരു തോക്കും പിടിച്ചിരിക്കുന്ന തല അജിത്തിന്റെ സ്റ്റൈലിഷ് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. ഇതൊരു ഹെയ്‌സ്റ്റ് ത്രില്ലർ ആയാണ് ഒരുക്കുന്നതെന്ന് വാർത്തകൾ വന്നിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ് ഈ ചിത്രത്തിന്റെ ടൈറ്റിലിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ.
ഒരു ഗംഭീര മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന ഫീലും ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നമ്മുക്ക് തരുന്നുണ്ട്. ഏതായാലും മുഴുവനായി നരച്ച താടിയും മുടിയുമായി ഗംഭീര ലുക്കിലാണ് അജിത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളായി സീ സ്റ്റുഡിയോയും എത്തുന്നുണ്ട്. നീരവ് ഷാ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജിബ്രാൻ ആണ്. വിജയ് വേലുക്കുട്ടി ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്. നേർക്കൊണ്ട പാർവൈ എന്ന ബ്ലോക്ക്ബസ്റ്റർ നൽകിയ വിനോദ്-അജിത് കൂട്ടുകെട്ടിലെ വലിമയ് പ്രതീക്ഷിച്ച വിജയം നേടിയില്ല. അത്കൊണ്ട് തന്നെ തുനിവ് എന്ന ചിത്രം ഈ കൂട്ടുകെട്ടിന്റെ വമ്പൻ തിരിച്ചു വരവായി മാറുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.