പ്രശസ്ത സൗത്ത് ഇന്ത്യൻ സംവിധായകനായ ഗൗതം വാസുദേവ് മേനോൻ തമിഴകത്തിന്റെ തല അജിത്തുമായി ഒന്നിച്ച ചിത്രമായിരുന്നു യെന്നൈ അറിന്താൽ എന്ന പോലീസ് സ്റ്റോറി. ബോക്സ് ഓഫീസിൽ വിജയം നേടിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ഗൗതം മേനോൻ പ്ലാൻ ചെയ്യുന്നതായും ആ രണ്ടാം ഭാഗത്തിലൂടെ അജിത്തുമായി ഒരിക്കൽ കൂടി കൈകോർക്കാൻ തയ്യാറെടുക്കുന്നതായുമാണ് തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇപ്പോൾ തന്നെ രണ്ടു ചിത്രങ്ങളുടെ തിരക്കിലാണ് ഗൗതം മേനോൻ. വിക്രം നായകൻ ആയി എത്തുന്ന ധ്രുവനച്ചത്തിരം, ധനുഷ് നായകൻ ആയി എത്തുന്ന എന്നൈ നോക്കി പായും തോട്ട എന്നിവയാണവ. ഇത് കൂടാതെ തമിഴ്, തെലുഗ്, മലയാളം, കന്നഡ ഫിലിം ഇൻഡസ്ട്രികളിലെ താരങ്ങളെ അണി നിരത്തി ഒരു മൾട്ടിസ്റ്റാർ ചിത്രവും ഗൗതം മേനോൻ അനൗൺസ് ചെയ്തിട്ടുണ്ട്. ഈ ചിത്രം എപ്പോൾ തുടങ്ങും എന്നറിയില്ലെങ്കിലും അങ്ങനെയൊരു പ്രൊജക്റ്റ് ഉണ്ടാകുമെന്നാണ് ഗൗതം മേനോൻ പറഞ്ഞിരിക്കുന്നത്.
മലയാളത്തിൽ നിന്ന് പ്രിത്വി രാജ് സുകുമാരനും കന്നടയിൽ നിന്ന് പുനീത് രാജ്‌കുമാറും ആയിരിക്കും ആ ചിത്രത്തിൽ ഉണ്ടാവുക എന്ന് വാർത്തകൾ വന്നിരുന്നു. തെലുങ്കിൽ നിന്ന് സായി ധരം തേജ് , തമിഴിൽ നിന്ന് ചിമ്പു അല്ലെങ്കിൽ ജയം രവി എന്നിവർ ഈ ചിത്രത്തിന്റെ ഭാഗം എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് കൂടാതെ മലയാളത്തിൽ ഒരു ചിത്രം സംവിധാനം ചെയ്യാനും ഗൗതം വാസുദേവ് മേനോന് പ്ലാൻ ഉണ്ട്. മോഹൻലാലിനെ വെച്ച് ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് തന്റെ സ്വപ്നം എന്ന് അദ്ദേഹം പലവട്ടം തുറന്നു പറഞ്ഞിട്ടുണ്ട്. മോഹൻലാലിൻറെ ഡേറ്റ് കിട്ടിയില്ലെങ്കിൽ നിവിൻ, ഫഹദ് ഫാസിൽ എന്നിവരെയും അദ്ദേഹം പരിഗണിക്കുന്നുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ഏതായാലും അജിത്തിന്റെ ഒപ്പം യെന്നൈ അറിന്താലിന്റെ രണ്ടാം ഭാഗവുമായി ഗൗതം മേനോൻ എത്തുകയാണെങ്കിൽ സത്യദേവ് ഐ പി എസ് നെ വീണ്ടും സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് അജിത് ആരാധകർ. അജിത്തിനോട് നാലഞ്ച് മാസത്തിനുള്ള ഇതിന്റെ കഥ പറയും എന്നാണ് ഗൗതം മേനോൻ സൂചിപ്പിച്ചിരിക്കുന്നത്. അജിത് ഇപ്പോൾ ശിവ ഒരുക്കുന്ന വിശ്വാസം എന്ന ചിത്രത്തിൽ ജോയിൻ ചെയ്യാൻ പോവുകയാണ്. ശിവയോടൊപ്പമുള്ള അജിത്തിന്റെ നാലാമത്തെ ചിത്രം ആണിത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.