യുവതാരം ടോവിനോ തോമസിന്റെ കരിയറിലെ നാഴികക്കല്ലായി മാറാൻ ഒരുങ്ങുകയാണ് നാളെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ബ്രഹ്മാണ്ഡ മലയാള ചിത്രമായ അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിൻ ലാൽ ഒരുക്കിയ ഈ ചിത്രം ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രവുമാണ്, ഏറ്റവും വലിയ റിലീസുമാണ്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിൽ റിലീസ് ചെയ്യുന്ന ഈ ചിത്രം ത്രീഡി ഫോർമാറ്റിലും പ്രേക്ഷകരുടെ മുന്നിലെത്തും.
ഈ ഫാന്റസി പീരീഡ് ആക്ഷൻ ഡ്രാമ വൻ വിജയം നേടിയാൽ, ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയിൽ ശ്രദ്ധ നേടാൻ ടോവിനോ തോമസിന് സാധിക്കും. ഈ ചിത്രത്തിൽ മൂന്ന് കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ പകർന്നിരിക്കുന്നത്. അത് കൊണ്ട് തന്നെ ഒരു നടനെന്ന നിലയിലും ഈ സിനിമ ടോവിനോ തോമസിന് നിർണ്ണായകമായി മാറുന്നുണ്ട്. വ്യത്യസ്ത കഥാപാത്രങ്ങളായി തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കാൻ സാധിച്ചാൽ, മലയാള സിനിമയുടെ പുതുതലമുറയിലെ ഏറ്റവും മികച്ച നടന്മാരുടെ നിരയിലേക്ക് ടോവിനോ തോമസിന് ഉയരാം.
വടക്കൻ പാട്ടിന്റെ ശൈലി കൂടി ഉപയോഗിച്ച ഈ ചിത്രത്തിന് വേണ്ടി ടോവിനോ തോമസ് കളരി അഭ്യസിച്ചിരുന്നു. അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്നു കഥാപാത്രങ്ങൾക്ക് വേണ്ടി ശരീര ഭാരം വരെ വ്യത്യാസപ്പെടുത്തിയ ടോവിനോ, മൂന്നു ശരീര ഭാഷയാണ് ഈ കഥാപാത്രങ്ങൾക്ക് നല്കിയിരിക്കുന്നതെന്നും, പ്രകടനം കൊണ്ട് തനിക്ക് പകരക്കാരനില്ലാത്ത നിലയിലാണ് അദ്ദേഹം ഈ കഥാപാത്രങ്ങൾ ചെയ്ത് വെച്ചിരിക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്നത് ഈ ചിത്രത്തിന്റെ രചയിതാവായ സുജിത് നമ്പ്യാരാണ്.
ആക്ഷനും പ്രണയവും ഫാന്റസിയും ഡ്രാമയും എല്ലാം ഉൾപ്പെട്ട അജയന്റെ രണ്ടാം മോഷണം ഒരു വലിയ വിജയം നേടുമെന്ന് തന്നെയാണ് പ്രേക്ഷകരും അണിയറ പ്രവർത്തകരും ഒരുപോലെ വിശ്വസിക്കുന്നത്. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചത്
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.