പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്ന മമ്മൂട്ടി ചിത്രത്തിന് ‘മാസ്റ്റര്‍ പീസ്’ എന്ന് പേരിട്ടു. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പേരിന്റെ കാര്യത്തില്‍ ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാൽ രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി തന്നെയാണ് തന്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്. മാസറ്റര്‍ ഓഫ് മാസെസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോളെജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നത്. ‘എഡ്ഡി’ എന്നാണ് കഥാപാത്രത്തിന്റെ പേര്.
ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മിയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായി ഉണ്ണി മുകുന്ദനും അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്ക് പ്രവേശിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മാസ്റ്റർ പീസിനുണ്ട്. ഗോകുൽ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂൽ സൽമാൻ, സിജു ജോൺ, പാഷാണം ഷാജി, ബിജു കുട്ടൻ, അർജുൻ, അജ്മൽ നിയാസ്, സുനിൽ സുഗദ, കൈലാഷ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ, ക്യാപ്റ്റൻ രാജു, ശിവജി ഗുരുവായൂർ,മഹിമ നമ്പ്യാർ, അശ്വിൻ, ജോഗി, ദിവ്യദർശൻ എന്നീ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
കൊല്ലം ഫാത്തിമ കോളേജ് പ്രധാന ലൊക്കേഷനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. റോയല്‍ സിനിമാസിന്റെ ആദ്യ ചിത്രമാണിത്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.