സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ചിത്രമാണ് അജഗജാന്തരം. ആന്റണി വർഗീസ് നായകനായി എത്തുന്ന ഈ ആക്ഷൻ ചിത്രം ഈ വരുന്ന ഇരുപത്തിമൂന്നിനു ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിലെ ഒരു ഗാനവും അതുപോലെ ഇതിന്റെ കിടിലൻ ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇപ്പോഴിതാ ഇതിന്റെ പ്രൊമോഷൻ ജോലികളും പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. പ്രൊമോഷനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ക്ഷണപത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പർ ഹിറ്റായിരിക്കുന്നതു. പൂരത്തിന്റേയും ആനയുടേയും കഥ പറയുന്ന സിനിമയ്ക്കായി പരമ്പരാഗത ശൈലിയിലുള്ള ഉത്സവ നോട്ടീസ് ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. തലയുയര്‍ത്തി നില്‍ക്കുന്ന കരിവീരനും ഉത്സവതാളം സമ്മാനിക്കുന്ന ചെണ്ടയും ഹൈലൈറ്റ് ആയി നിൽക്കുന്ന ഈ ക്ഷണക്കത്തു, പൂരത്തിനു നാട്ടുകാരെ ക്ഷണിക്കുന്ന അമ്പലക്കമ്മിറ്റിക്കാരെ അനുസ്മരിപ്പിക്കുന്നതാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
കേരളമെമ്പാടും സൈക്കിളിൽ ചുറ്റിയാണ് അണിയറ പ്രവർത്തകർ നോട്ടീസ് വിതരണം നടത്തുന്നത് എന്നും എടുത്തു പറയേണ്ട കാര്യമാണ്. നാട്ടിലെ ഉത്സവത്തിന് ആദ്യമായി ആനയെ കൊണ്ടുവരുന്നതും തുടർന്ന് നാട്ടുകാരായ യുവാക്കളും ആനപാപ്പാന്മാരും തമ്മിൽ സംഘർഷം ഉടലെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. ആന്റണി വർഗീസിനൊപ്പം, കിച്ചു ടെല്ലസ്, അർജുൻ അശോകൻ, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നടൻ കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ് എന്നിവരാണ്. ഷമീർ മുഹമ്മദ് ആണ് ഇതിന്റെ എഡിറ്റർ.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.