മലയാള സിനിമയുടെ പുതുതലമുറയിലെ ഏറ്റവും മികച്ച നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. മികച്ച ചിത്രങ്ങളുടെ ഭാഗമായി നമ്മുടെ മുന്നിലെത്തിയിട്ടുള്ള ഈ നായികാ നടി, തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും വലിയ ആരാധക വൃന്ദത്തെയാണ് നേടിയെടുത്തിട്ടുള്ളത്. നാടൻ പെണ്കുട്ടിയായും മോഡേൺ വേഷത്തിലും ഒരുപോലെ തിളങ്ങുന്ന ഈ നടി, സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. അത്കൊണ്ട് തന്നെ ഐശ്വര്യയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ, തന്റെ പുതിയ മേക്കോവർ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മി പങ്കു വെച്ചിരിക്കുന്നത്. ഇൻസ്റാഗ്രാമിലൂടെ ഐശ്വര്യ ലക്ഷ്മി പങ്കു വെച്ച ഈ ചിത്രങ്ങൾ നിമിഷങ്ങൾ കൊണ്ടാണ് ആരാധകർക്കിടയിൽ ട്രെൻഡിങ്ങായി മാറിയത്.
2017 പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന നിവിൻ പോളി ചിത്രത്തിലെ നായികാ വേഷം ചെയ്തു അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി പിന്നീട് മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗര്ണമിയും, അര്ജന്റീന ഫാൻസ് കാട്ടൂർ കടവ്, ബ്രദേഴ്‌സ് ഡേ, ലാഫിങ് ബുദ്ധ, കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട് എന്നീ മലയാള ചിത്രങ്ങളും, ആക്ഷൻ, ജഗമേ തന്തിരം, ഇനി വരാനുള്ള ബ്രഹ്മാണ്ഡ മണി രത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ എന്നീ തമിഴ് ചിത്രങ്ങളും ചെയ്തു. ഗോഡ്‌സെ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ പോകുന്ന ഐശ്വര്യ ലക്ഷ്മി, ഇപ്പോൾ ചെയ്യുന്നത് കുമാരി, ബിസ്മി സ്പെഷ്യൽ എന്നീ മലയാള ചിത്രങ്ങളും, ക്യാപ്റ്റൻ എന്ന തമിഴ് ചിത്രവുമാണ്. ഗട്ട ഗുസ്തി എന്നൊരു തമിഴ്- തെലുങ്കു ദ്വിഭാഷാ ചിത്രവും ഐശ്വര്യ ചെയ്യുന്നുണ്ട്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.