ലില്ലി എന്ന ഗംഭീര സിനിമാനുഭവത്തിനു ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അന്വേഷണം എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന ഈ ചിത്രം ഒരു കിടിലൻ ഫാമിലി ത്രില്ലറാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. സിനിമാ മേഖലയിൽ നിന്നും ഈ ചിത്രത്തിനിപ്പോൾ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. ഇഷ്‌ക് ഒരുക്കിയ സംവിധായകൻ അനുരാജ് മനോഹറിന് ശേഷം ഇപ്പോൾ ഈ ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് മലയാളത്തിലെ ഭാഗ്യ നായികാ എന്ന വിശേഷണമുള്ള നടി ഐശ്വര്യ ലക്ഷ്മിയാണ്. ഈ ചിത്രത്തിന്റെ സ്പെഷ്യൽ സ്ക്രീനിംഗ് താൻ കണ്ടു എന്നും വളരെ സാമൂഹിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു ഗംഭീര സിനിമയാണ് അന്വേഷണം എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.
ഈ സിനിമ ചിത്രീകരിച്ചിരിക്കുന്ന രീതിയേയും അഭിനന്ദിച്ച ഐശ്വര്യ പറയുന്നത് പ്രശോഭ് വിജയന്റെ ഇനിയുള്ള ഓരോ ചിത്രവും താൻ കാത്തിരിക്കുമെന്നും എന്നെങ്കിലും ഒരുമിച്ചു ജോലി ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താനെന്നുമാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയസൂര്യ, ശ്രുതി രാമചന്ദ്രൻ, വിജയ് ബാബു, ലിയോണ ലിഷോയ്, ലാൽ, ലെന എന്നിവരെയും, അതുപോലെ ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയ സുജിത് വാസുദേവ്, എഡിറ്റ് ചെയയ്ത അപ്പു ഭട്ടതിരി, സംഗീതമൊരുക്കിയ ജേക്സ് ബിജോയ് എന്നിവരേയും ഐശ്വര്യ പേരെടുത്തു പറഞ്ഞു അഭിനന്ദിച്ചിട്ടുണ്ട്. ജയസൂര്യയുടെ പ്രകടനത്തെ ഐശ്വര്യ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ തനിക്കു തന്റെ അച്ഛന് തന്നോടുള്ള സ്നേഹം ഓർമ്മ വന്നു എന്ന് പറഞ്ഞാണ്. സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഈ ചിത്രം കാണണമെന്ന് കൂടി പറഞ്ഞാണ് ഐശ്വര്യ ലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.