ആദ്യമായി അഭിനയിച്ച പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിയ നടിയാണ് സായി പല്ലവി. ആദ്യ ചിത്രത്തിൽ അവസരം ലഭിക്കുന്നതിനു മുമ്പ് ഡാൻസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സായി പല്ലവി സിനിമയിൽ എത്തിയപ്പോൾ താരത്തിന്റെ ഡാൻസും വളരെയധികം പ്രകീർത്തിക്കപ്പെട്ടു. ധനുഷ് നായകനായ മാരി 2ലെ റൗഡി ബേബി എന്ന ഗാനത്തിലെ സായി പല്ലവിയുടെ ഡാൻസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനത്തിലെ ഗംഭീര പ്രകടനത്തിലൂടെ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും നിരവധി ആരാധകരെ നേടാൻ സായി പല്ലവിക്ക് കഴിഞ്ഞു. വളരെ സെലക്ടീവ് ആയി തന്നെ സിനിമകളെ സമീപിക്കുന്ന സായി പല്ലവിയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. താരം നായികയായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമായ ലവ് സ്റ്റോറിയിലെ സാരംഗ ദാരിയ എന്നു തുടങ്ങുന്ന ഗാനം അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഗാനത്തിലെ സായി പല്ലവിയുടെ നൃത്ത ചുവടുകൾ ആരാധകരെ തികച്ചും ആവേശഭരിതരാക്കുകയും ചെയ്തു.
ഗാനരംഗത്തിലെ സായി പല്ലവിയുടെ ഡാൻസിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിൽ മലയാളത്തിലെ നായികനടി ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം ശ്രദ്ധ നേടിയിരിക്കുകയാണ്. ഡാൻസ് കളിക്കാത്ത ഏതെങ്കിലുമൊരു എല്ലുണ്ടോ ശരീരത്തിൽ ? എല്ലാ തവണത്തെയും പോലെ ഇതും മനോഹരമായിരിക്കുന്നു. ഇന്നലെ മുതൽ ഈ പാട്ടുമൂളി ആണ് ഞാൻ നടക്കുന്നത്. ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റാഗ്രാമിൽ ഗാനത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തു കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ഐശ്വര്യ ലക്ഷ്മിക്ക് മറുപടിയുമായി സായിപല്ലവി എത്തുകയും ചെയ്തു. ഐശ്വര്യക്ക് നന്ദി പറഞ്ഞ സായി പല്ലവി അടുത്ത തവണ നേരിട്ട് കാണുമ്പോൾ നമുക്ക് ഈ ഡാൻസ് സ്റ്റെപ്പുകൾ ഒരുമിച്ച് കളിക്കാം എന്നും പറഞ്ഞു. ഐശ്വര്യ ലക്ഷ്മിക്ക് പുറമേ നടി സാമന്തയും സായി പല്ലവിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.