മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്നു മുന്നേറുകയാണ് ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗര്ണമിയും എന്ന ചിത്രം. ആസിഫ് അലി നായകനും ഐശ്വര്യ ലക്ഷ്മി നായികയുമായി എത്തിയ ഈ ചിത്രം മലയാളത്തിലെ ഈ വർഷത്തെ ആദ്യത്തെ ഹിറ്റ് ആണ്. ഇപ്പോഴും കുടുംബ പ്രേക്ഷകരുടെ പിന്തുണ നേടി സൂപ്പർ വിജയത്തിലേക്കാണ് ഈ ചിത്രം കുതിക്കുന്നത്. ഇപ്പോൾ തങ്ങളുടെ ചിത്രം നേടിയ വിജയത്തിന്റെ സന്തോഷം പങ്കു വെക്കുകയാണ് ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയും. എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കാൻ കഴിഞ്ഞത് ആണ് ഈ ചിത്രത്തിന്റെ വിജയം എന്ന് അവർ പറയുന്നു. ചിത്രം റിലീസ് ആയ ആദ്യ ദിനം തന്നെ എറണാകുളത്തു രാത്രി ഒൻപതു മണിയുടെ സെക്കന്റ് ഷോ കാണാൻ പോയപ്പോൾ അവിടെ ചിത്രം കാണാൻ ഒരമ്മൂമ്മ വന്നിട്ടുണ്ടായിരുന്നു എന്നും , ആ കാഴ്ചയെ വെറും സന്തോഷം എന്ന വാക്ക് കൊണ്ട് മാത്രം വിശേഷിപ്പിക്കാൻ ആവില്ല എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.
ആദ്യ രണ്ടു ദിവസത്തെ യുവ പ്രേക്ഷകർക്കൊപ്പം ഞായറാഴ്ച മുതൽ തീയേറ്ററുകളിൽ എത്തുന്ന കുടുംബ പ്രേക്ഷകരേയും രസിപ്പിക്കാൻ കഴിഞ്ഞതോടെയാണ് വിജയ് സൂപ്പറും പൗര്ണമിയും ജനഹൃദയങ്ങളിൽ എത്തിയെന്നത് മനസ്സിലാക്കാൻ കഴിഞ്ഞത് എന്ന് ആസിഫ് അലി പറഞ്ഞു. ജിസ് ജോയ് ഒരുക്കിയ സൺഡേ ഹോളിഡേ എന്ന ചിത്രത്തിനും സമാനമായ പ്രതികരണം ആണ് ജനങ്ങളുടെ ഇടയിൽ നിന്ന് ലഭിച്ചത് എന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം ആസിഫ് അലി- ജിസ് ജോയ് ടീമിന്റെ മൂന്നാമത്തെ ചിത്രമാണ്. സിദ്ദിഖ്, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, ദേവൻ, കെ പി എ സി ലളിത, ബാലു വർഗീസ്, ജോസെഫ് അന്നംക്കുട്ടി , അജു വർഗീസ് എന്നിവരും അഭിനയിച്ച ഈ ചിത്രം ഒരു കിടിലൻ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ജിസ് ജോയ് ഒരുക്കിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.