നടി അഹാന കൃഷ്ണ കുമാറിന് കോവിഡ്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൊറോണ പരിശോധന നടത്തിയതെന്നും അന്നു മുതൽ ക്വാറന്റെയ്‌നിലായിരുന്നുവെന്നും അഹാന വ്യക്തമാക്കി. കുറച്ചുദിവസം മുന്‍പ് കൊവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ആരോഗ്യനിലയിൽ കുഴപ്പമില്ല. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ അറിയിക്കാമെന്നും താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു. അഹാനയുടെ പിതാവ് കൃഷ്‌ണകുമാർ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ക്രിസ്‌തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങളിലൊന്നും അഹാന ഉണ്ടായിരുന്നില്ല. ഇക്കാര്യം കമന്റുകളിലൂടെ ആരാധകർ ഉന്നയിക്കുകയും ചെയ്‌തിരുന്നു.
അതേസമയം കോവിഡ് പോസറ്റീവ് എന്ന് അറിയിച്ചതിന് പിന്നാലെ ഹോട്ട് ലുക്കിലുള്ള അഹാനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഐസൊലേഷനിൽ ആണെങ്കിലും തന്റെ മനസ്സിനുള്ളിൽ പാർട്ടി മൂഡ് ആണെന്ന് കുറിച്ചാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പാർട്ടി വെയർ വസ്ത്രവും പാർട്ടി ലൈറ്റും നിറഞ്ഞ മുറിക്കുള്ളിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അതേസമയം ഈ ചിത്രങ്ങൾ എപ്പോൾ പകർത്തിയതാണെന്ന് വ്യക്തമല്ല. റെഡ് ആൻഡ് ബ്ലാക്ക് തീമിലെ വസ്ത്രം അണിഞ്ഞ് അഹാന പങ്കുവെച്ച ക്രിസ്‌തുമസ് സ്പെഷ്യൽ ചിത്രങ്ങളും വൈറലായിരുന്നു. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് മലയാള സിനിമയിൽ തൻ്റേതായ ഇടം നേടിയെടുത്ത അഹാനയുടേതായി അണിയറയിൽ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്. സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളിയാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. നാൻസി റാണിയാണ് മറ്റൊരു ചിത്രം.
ഫോട്ടോ കടപ്പാട്: jiksonphotography
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.