മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വൺ. അദ്ദേഹം കേരളാ മുഖ്യമന്ത്രി ആയി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ചിറകൊടിഞ്ഞ കിനാവുകൾ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം നമ്മുക്ക് സമ്മാനിച്ച് കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥ് ആണ്. പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ ഒരുക്കുന്ന ഈ പൊളിറ്റിക്കൽ ഡ്രാമയുടെ ചിത്രീകരണം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ആരംഭിച്ചത്. കടക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരനായ കഥാപാത്രത്തിന്റെ പേര്. വൺ എന്ന ഈ ചിത്രത്തിലൂടെ പ്രശസ്ത നടി അഹാന കൃഷ്ണയുടെ അനുജത്തി ആയ ഇഷാനി കൃഷ്നയും അഭിനയ രംഗത്ത് എത്തുകയാണ്.
നടൻ കൃഷ്ണ കുമാറിന്റെ പെൺമക്കളിൽ മൂത്തവളായ അഹാന കൃഷ്ണ നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോ തോമസിന്റെ ലൂക്ക എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ ഇടയിൽ പ്രശസ്തയാണ്. ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ പതിനെട്ടാം പടി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ഒപ്പവും അഹാന അഭിനയിച്ചിരുന്നു. ഇപ്പോഴിതാ അഹാനയുടെ അനുജത്തി ഇഷാനി എത്തുന്നതും ഒരു മമ്മൂട്ടി ചിത്രത്തിലൂടെ ആണ്. ഇഷാനി മമ്മൂട്ടിക്ക് ഒപ്പം നിൽക്കുന്ന പുതിയ ലൊക്കേഷൻ സ്റ്റിലും ശ്രദ്ധ നേടുന്നുണ്ട്.
ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം മുരളി ഗോപി, ജോജു ജോർജ്, രഞ്ജി പണിക്കർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ, മാത്യു തോമസ്, ബാലചന്ദ്ര മേനോൻ, സുദേവ് നായർ, സുരേഷ് കൃഷ്ണ, സലിം കുമാർ, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, അലസിയർ, ശ്യാമ പ്രസാദ്, നന്ദു, മാമുക്കോയ, മേഘനാദൻ, വി കെ ബൈജു, മുകുന്ദൻ, ജയകൃഷ്ണൻ, ജയൻ ചേർത്തല, ബാലാജി ശർമ്മ, വെട്ടുക്കിളി പ്രകാശ്, രശ്മി ബോബൻ, ഗായത്രി അരുൺ, അർച്ചന മനോജ്, പ്രമീള ദേവി, സുബ്ബ ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്. ഇച്ചായീസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ ജൂൺ മാസത്തിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.