മലയാള സിനിമ കണ്ട എക്കാലത്തെയും ജനപ്രിയരായ അധോലോക നായക കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് മോഹൻലാൽ. മോഹൻലാലിനെ സൂപ്പർ സ്റ്റാർ ആക്കിയ തമ്പി കണ്ണന്താനം ചിത്രം രാജാവിന്റെ മകനിൽ മോഹൻലാൽ അവതരിപ്പിച്ച വിൻസെന്റ് ഗോമസ് മലയാള സിനിമയിലെ ക്ലാസിക് അണ്ടർ വേൾഡ് ഡോൺ കഥാപാത്രങ്ങളിൽ ഒന്നാണ്. അതിനു ശേഷം നമ്മൾ വീണ്ടും കണ്ടു അധോലോക നായക വേഷത്തിൽ മോഹൻലാലിനെ. ഒരുപക്ഷെ മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയനായ അധോലോക നായക കഥാപാത്രം ഏതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാകു, സാഗർ ഏലിയാസ് ജാക്കി. കെ മധു ഒരുക്കിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഈ കഥാപാത്രം മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ട ഒന്നായി മാറി. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ചു അമൽ നീരദ് സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രവും ഒരുക്കിയിരുന്നു. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം ആ കഥാപാത്രത്തിന്റെ ജനപ്രിയത ഒന്ന് കൊണ്ട് മാത്രം ബോക്സ് ഓഫീസിൽ വിജയം നേടിയ ഒന്നാണ്. ഇപ്പോഴിതാ ഒരിക്കൽ കൂടി അധോലോക നായക വേഷം അണിയാൻ പോവുകയാണ് മോഹൻലാൽ എന്ന് റിപ്പോർട്ടുകൾ വരുന്നു.
വർഷങ്ങൾക്കു ശേഷം പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന മലയാള ചിത്രത്തിലാണ് മോഹൻലാൽ അധോലോക കഥാപാത്രം അവതരിപ്പിക്കുക എന്നാണ് സൂചനകൾ പറയുന്നത്. മംഗലാപുരം അധോലോകത്തെ അടിസ്ഥാനമാക്കി കഥ പറയുന്ന ഈ ചിത്രം രഞ്ജി. പണിക്കർ ആണ് രചിക്കുന്നത്. മോഹൻലാൽ- രഞ്ജി പണിക്കർ- ഷാജി കൈലാസ് കൂട്ടുകെട്ട് ആദ്യമായി ആണ് ഒന്നിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വര്ഷം ഫെബ്രുവരിയിൽ തുടങ്ങാൻ പാകത്തിനാണ് പ്ലാൻ ചെയ്യുന്നത് എന്നാണ് സൂചന. ഈ ചിത്രം നടക്കും എന്നുറപ്പാണെങ്കിലും മോഹൻലാൽ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ അനൗദ്യോഗികമായി മാത്രം വരുന്ന ഒന്നാണ്.
ഈ ചിത്രത്തിന്റെ പേര് രക്തചരിത്ര എന്നാണ് എന്നുവരെ സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതുവരെ ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹൻലാൽ കഥാപാത്രത്തെ കുറിച്ചോ ഉള്ള വിവരം സംവിധായകനോ തിരക്കഥാകൃത്തോ പുറത്തു വിട്ടിട്ടില്ല. എന്നാൽ ഇതൊരു മാസ്സ് ചിത്രം ആയിരിക്കുമെന്നും ഒരു സോഷ്യൽ ത്രില്ലർ ആയി വരാൻ സാധ്യത ഉണ്ടെന്നും ഷാജി കൈലാസ് കുറേ നാളുകൾക്കു മുൻപേ പറഞ്ഞിരുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.