[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വീണ്ടുമൊരു ക്യാമ്പസ് ഹിറ്റ്; തീയേറ്ററുകൾ നിറച്ചു നവാഗതരുടെ ക്വീൻ..!

കേരളത്തിൽ ഇന്ന് പ്രദർശനത്തിന് എത്തിയ മലയാള ചിത്രങ്ങളിൽ ഒന്നാണ് ഡിജോ ജോസ് ആന്റണിയുടെ ആദ്യ സംവിധാന സംരംഭമായ ക്വീൻ എന്ന ക്യാമ്പസ് ചിത്രം. അറേബിയൻ ഡ്രീംസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഷിബു കെ മൊയ്‌ദീൻ , റിൻഷാദ് വെള്ളോടത്തിൽ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഒരു പക്കാ ക്യാമ്പസ് ഫൺ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിച്ച ഈ ചിത്രം ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടുന്നത്. തീയേറ്ററുകളിൽ വലിയ ജനസാഗരം തന്നെ സൃഷ്ടിച്ചു കൊണ്ടാണ് ഈ ചിത്രം രാവിലെ മുതൽ പ്രദർശനം ആരംഭിച്ചത്. യുവാക്കളും, സ്കൂൾ- കോളേജ് വിദ്യാർത്ഥികളും ആർപ്പു വിളികളോടെയാണ് ഈ ചിത്രത്തിലെ ഓരോ സീനും ഏറ്റെടുക്കുന്നത്. കോമെഡിയും ആക്ഷനും ആവേശവും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് എന്റർറ്റെയിന്മെന്റ് പാക്കേജ് തന്നെയാണ് ഈ ചിത്രം എന്ന് പറയാം.

ഷാരിസ് മുഹമ്മദ്, ജിബിൻ ജോസ് ആന്റണി എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിലെ രസകരമായ ഓരോ സംഭാഷണങ്ങൾക്കും വലിയ കയ്യടികൾ ആണ് ലഭിക്കുന്നത്. ആദ്യ പകുതി ഒരു രസികൻ ക്യാമ്പസ് ഫിലിം ആയി മുന്നോട്ടു പോകുന്ന ഈ ചിത്രം രണ്ടാം പകുതിയിൽ ഒരു ത്രില്ലർ പോലെ ആയി മാറുന്നു. അതിഥി വേഷത്തിൽ എത്തിയ സലിം കുമാറിന്റെ ഗംഭീര പ്രകടനം ഒരു കിടിലൻ ക്ലൈമാക്സ് തന്നെയാണ് ഈ ചിത്രത്തിന് സമ്മാനിച്ചത്. പുതുമുഖ താരങ്ങൾ എല്ലാവരും തന്നെ വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. നായിക ആയെത്തിയ സാനിയ മിന്നുന്ന പ്രകടനം നൽകിയപ്പോൾ വിജയ രാഘവൻ, നിയാസ് ബക്കർ, വിനോദ് കെടാമംഗലം, വിഷ്ണു കൂവക്കാട്ടിൽ, എം കാർത്തികേയൻ, മൂസി , സൂരജ്, എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു.

ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും ഗംഭീരമായിരുന്നു. കളർ ഫുൾ ആയ ദൃശ്യങ്ങളും അടിപൊളി സംഗീതവും പൊട്ടിച്ചിരിപ്പിക്കുന്ന സംഭാഷണങ്ങളും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സും എല്ലാം ചേർന്നപ്പോൾ ക്വീൻ കേരളം കീഴടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഏതായാലും ഈ പുതുമുഖങ്ങൾ ഒരുക്കിയ കൊച്ചു ചിത്രം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത് എന്നാണു ആദ്യ ദിവസത്തെ റിപ്പോർട്ടുകൾ പറയുന്നത്.

webdesk

Recent Posts

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

20 hours ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

1 day ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

1 day ago

നരിവേട്ടയിലെ ആദ്യഗാനം പുറത്തിറങ്ങി; “മിന്നൽവള” പുറത്തിറക്കി പൃഥ്വിരാജ് സുകുമാരൻ ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…

4 days ago

ദീപക്കേട്ടനാണ് താരം; ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ..

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…

4 days ago

മരണമാസിനു ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ; ഇത് മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ..

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…

4 days ago

This website uses cookies.