മലയാള സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. പരസ്യ ചിത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ വി. എ ശ്രീകുമാറിന്റെ ആദ്യ ചിത്രം കൂടിയാണ് ‘ഒടിയൻ’. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വില്ലന് ശേഷം മഞ്ജു വാര്യർ തന്നെയാണ് മോഹൻലാലിന്റെ നായികയായിയെത്തുന്നത്. ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷൻ അതിവേഗത്തിലാണ് നീങ്ങുന്നത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
ഒടിയൻ സിനിമയുടെ സംഗീത സംവിധായകൻ സാം സി. എസ് തന്റെ യൂ ട്യൂബ് ചാനലിൽ ഒടിയന്റെ വർക്ക് ആരംഭിക്കുന്നത്തിന് മുന്നോടിയായി ഒരു വീഡിയോ അപ്ലോഡ് ചെയ്യുകയുണ്ടായി. അടുത്തിടെ ഒടിയൻ സിനിമ കാണുവാൻ ഇടയായെന്നും മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ പ്രാപ്തിയുള്ള ചിത്രമായിരിക്കും ഒടിയനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിക്രം വേദ എന്ന ചിത്രത്തിന്റെ പഞ്ചാത്തല സംഗീതത്തിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ആദ്യമായി സംഗീതം നൽകുന്ന മലയാള ചിത്രം കൂടിയാണ് ഒടിയൻ. ശ്രീകുമാർ മേനോൻ എന്ന സംവിധായകന്റെ ആദ്യ ചിത്രമാണെന് ഒരിക്കലും പറയുകയില്ല എന്നും ചിത്രത്തിന്റെ പൂർണതക്ക് വേണ്ടി അണിയറ പ്രവർത്തകരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടിയൻ സിനിമയുടെ പഞ്ചാത്തല സംഗീതത്തിന് വേണ്ടി കേരളത്തിന്റെ പ്രാചീന വാദ്യോപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. 6 അടി നീളമുള്ള മുളകൊണ്ടുള്ള ഉപകരണം മാത്രം ഉപയോഗിച്ചാണ് ഒരു പഞ്ചാത്തല സംഗീതം അദ്ദേഹം ഒരുക്കിയത്.
ഒടിയന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നാഷണൽ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. ഇരുവർ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രകാശ് രാജും ഒന്നിക്കും ചിത്രം എന്ന പ്രത്യേകയുമുണ്ട്. ഒടിയൻ ഒരു ഫാന്റസി ചിത്രമായിരിക്കും, എന്നാൽ ആക്ഷൻ, റൊമാൻസ്, റിയലിസം തുടങ്ങിയവക്ക് തുല്യ പ്രാധാന്യവും നൽകുന്നുണ്ട്. പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന ഈ ചിത്രത്തിൽ 3 കാലഘട്ടത്തെ അവതരിപ്പിക്കാൻ മോഹൻലാൽ മൂന്ന് വേഷപകർച്ചകളിൽ പ്രത്യക്ഷപ്പെടും. പുലിമുരുകൻ ദിവസമായ ഒക്ടോബർ 7ന് പ്രദർശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.