[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബോളിവുഡിൽ തരംഗം സൃഷ്ട്ടിക്കാൻ ദുൽഖർ സൽമാൻ; ‘കർവാൻ’ ട്രൈലർ നാളെ ….

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രദ്ധേയനായ താരമാണ് ദുൽഖർ സൽമാൻ. ചുരുങ്ങിയ കാലങ്ങൾകൊണ്ട് വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിക്കാൻ താരത്തിന് സാധിച്ചു. മലയാള സിനിമയിൽ അദ്ദേഹത്തിന്റെ അവസാനമായി പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ‘സോളോ’. ദുൽഖറിന്റെ അടുത്തിടെ പുറത്തിറങ്ങിയ തമിഴ് ചിത്രമായിരുന്നു ‘മഹാനടി’, ജെമിനി ഗണേശനായി അദ്ദേഹത്തിന്റെ പ്രകടനത്തിന് ഒരുപാട് പ്രശംസകൾ തേടിയത്തി. ദുൽഖർ സൽമാൻ ആദ്യമായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിന്ദി ചിത്രമായ കർവാനാണ് റീലീസിനായി ഒരുങ്ങുന്നത്. ആകർഷ് ഖുറാനായാണ് ‘കർവാൻ’ സംവിധാനം ചെയ്യുന്നത്. കർവാന്റെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങുകയും സിനിമ പ്രേമികൾ ഇരുകൈയും നീട്ടിസ്വീകരിച്ചു. ദുൽഖർ എന്ന നടൻ കാരണം ആദ്യമായി ഒരു ഹിന്ദി പോസ്റ്റർ സൗത്ത് ഇന്ത്യയിലും ട്രെൻഡിങ്ങായി മാറി.

എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന ‘കർവാൻ’ സിനിമയുടെ ട്രൈലർ നാളെ പുറത്തിറങ്ങും. ദുൽഖർ സൽമാൻ, ഇർഫാൻ ഖാൻ, മിതില പൾക്കർ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ഈ ചിത്രം ഒരു റോഡ് ഫൻ എന്റർട്ടയിനറായിരിക്കും. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ ബാംഗ്ലൂറിൽ താമസിക്കുന്ന യുവാവായാണ് ദുൽഖർ വേഷമിടുന്നത്. ദുൽഖർ സൽമാൻ കരിയറിൽ തന്നെ ഇതുവരെ ചെയ്യാത്ത ഒരു വേഷമായിരിക്കും കർവാനിലേത്. ചിത്രത്തിൽ പ്രേമ രംഗങ്ങളോ, പ്രേമ ഗാനങ്ങളുമില്ല എന്നത് ഒരു പ്രത്യേകതയാണ്.

ദുൽഖർ ചിത്രം സോളോ സിനിമയുടെ സംവിധായകൻ ബിജോയ് നമ്പ്യാറാണ് ‘കർവാൻ’ സിനിമയുടെ കഥ രചിച്ചിരിക്കുന്നത്. അനുരാഗ് സൈകിയയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അവിനാഷ് അരുനാണ്. ആർ.എസ്.വി.പി ഇഷ്‌ക ഫിലിംസിന്റെ ബാനറിൽ റോണ്ണി സ്ക്രീവാലയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 3ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിനെത്തും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.