മലയാളത്തിന്റെ നായികാ താരമായ ഹണി റോസ് ഇപ്പോൾ തെലുങ്കിലും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. നന്ദമുറി ബാലകൃഷ്ണ നായകനായി എത്തിയ വീരസിംഹ റെഡ്‌ഡി എന്ന ചിത്രത്തിലെ വേഷമാണ് ഹണി റോസിന് തെലുങ്കിൽ വിജയം നേടിക്കൊടുത്തത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടുന്ന ഈ ചിത്രം ഇതിനോടകം 125 കോടിയോളം ആഗോള കളക്ഷനായി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയം ബാലയ്യക്കൊപ്പം ആഘോഷിക്കുന്ന ഹണി റോസിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അതിനോടൊപ്പം ബാലയ്യ നായകനായി എത്തുന്ന അടുത്ത ചിത്രത്തിലും പ്രധാന സ്ത്രീ കഥാപാത്രങ്ങളിലൊരാളായി ഹണി റോസ് എത്തുമെന്നാണ് സൂചന. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കാൻ പോകുന്നതെന്ന റിപ്പോർട്ടുകളാണ് തെലുങ്കിൽ നിന്നും വരുന്നത്.
വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും വലയ ശ്രദ്ധയാണ് ഹണി റോസ് നേടിയത്. ഈ ചിത്രത്തിൽ ബാലയ്ക്കൊപ്പമുള്ള ഹണി റോസിന്റെ പ്രകടനം വലിയ പ്രശംസയും നേടിയിട്ടുണ്ട്. ഹണി റോസിന്റെ മൂന്നാമത്തെ മാത്രം തെലുങ്ക് ചിത്രമായിരുന്നു വീരസിംഹ റെഡ്‌ഡി. മീനാക്ഷി എന്ന കഥാപാത്രമായി ഇതിൽ തിളങ്ങിയ ഹണി റോസിനെ ബാലയ്യയും അഭിനന്ദിച്ചിരുന്നു. മലയാളത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ഈ നടിക്ക് തെലുങ്ക് സിനിമയിൽ വലിയ ഭാവി ഉണ്ടെന്നും ബാലയ്യ പറഞ്ഞു. ഇരുവരും വീണ്ടും ഒന്നിക്കാൻ പോവുന്നു എന്ന വാർത്തകൾ വന്നതോടെ ബാലയ്യയുടെ ഭാഗ്യ നായികയായി ഹണി റോസ് മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും തെലുങ്ക് സിനിമാ പ്രേമികളും. ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്‌ത വീരസിംഹ റെഡ്‌ഡിയിൽ ശ്രുതി ഹാസനും നായികയായി അഭിനയിച്ചിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.