രമേശ് പിഷാരടി ഒരുക്കിയ പഞ്ചവർണ്ണ തത്ത എന്ന ചിത്രം നേടിയ സൂപ്പർ വിജയത്തോടെ ഒരു താരം എന്ന നിലയിലും നടൻ എന്ന നിലയിലും മികച്ച തിരിച്ചു വരവ് നടത്തിയ ജയറാം , തന്റെ പുതിയ ചിത്രം തുടങ്ങാൻ പോവുകയാണ്. ലിയോ തദേവൂസ് ഒരുക്കുന്ന ലോനപ്പന്റെ മാമോദീസ എന്ന ചിത്രത്തിലാണ് അടുത്തതായി ജയറാം അഭിനയിക്കാൻ പോകുന്നത്. സെപ്റ്റംബർ അഞ്ചാം തീയതി അങ്കമാലിയിൽ ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ അന്നാ രാജൻ ആണ്. മോഹൻലാലിനൊപ്പം വെളിപാടിന്റെ പുസ്തകം, ധ്യാൻ ശ്രീനിവാസനൊപ്പം സച്ചിൻ എന്നീ ചിത്രങ്ങളിലും അന്ന അതിനു ശേഷം അഭിനയിച്ചിരുന്നു.
അന്നാ രാജനെ കൂടാതെ മറ്റൊരു നായിക കൂടി ഈ ജയറാം ചിത്രത്തിൽ ഉണ്ടാവും എന്നാണ് സൂചന. പെൻ ആൻഡ് പേപ്പർ ക്രീയേഷന്സിന്റെ ബാനറിൽ ഷിംനോയ് മാത്യു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അതുപോലെ തന്നെ, ഒരുപാട് വർഷങ്ങൾക്കു ശേഷം പ്രശസ്ത നടി ശാന്തി കൃഷ്ണ ജയറാമിനൊപ്പം അഭിനയിക്കാൻ പോകുന്ന ചിത്രവുമാണ് ലോനപ്പന്റെ മാമോദീസ. തിരിച്ചു വരവിനു ശേഷം ഒട്ടേറെ മലയാള ചിത്രങ്ങളുടെ ഭാഗമാണ് ശാന്തി കൃഷ്ണ. ഇവ പവിത്രൻ, നിഷ സാരംഗ്, ദിലീഷ് പോത്തൻ, ഹാരിഷ് കണാരൻ, ഇന്നസെന്റ്, അലെൻസിയർ, ജോജു ജോർജ്, നിയാസ് ബക്കർ തുടങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമാണ്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം ഈ വർഷം ക്രിസ്മസിനോ അല്ലെങ്കിൽ അടുത്ത വർഷം ആദ്യമോ റിലീസ് ചെയ്യാൻ പാകത്തിനാണ് ഒരുക്കാൻ പ്ലാൻ ചെയ്യുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.