കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് കേരളത്തിൽ എന്നപ്പോലെ അന്യഭാഷകളിലും വൻ സ്വീകരിതയാണ് ലഭിക്കുന്നത്. ചക്രി ടോലെതി സംവിധാനം ചെയ്ത ചിത്രമാണ് ‘ഉന്നയ് പോൾ ഒരുവൻ’, കമൽ ഹാസനും- മോഹൻലാൽ ചേർന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ അസിസ്റ്റന്റായി ചിത്രത്തിൽ വേഷമിട്ട പ്രേം കുമാർ വീണ്ടും 10 വർഷങ്ങൾക്ക് വീണ്ടും മോഹൻലാലുമായി ഒന്നിക്കുകയാണ്. കെ വി ആനന്ദ് ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കാൻ അവസരം ലഭിച്ച സന്തോഷം പ്രേം കുമാർ ട്വിറ്ററിൽ പങ്ക് വെക്കുകയുണ്ടായി. സ്വപ്നങ്ങൾ യാഥാർഥ്യമായത് രണ്ട് പ്രാവശ്യമാണെന്നും, മോഹൻലാലിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന് പ്രേം കുമാർ ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി. എ.ആർ മുരുഗദോസ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘സർക്കാർ’ സിനിമയിൽ പ്രധാന വേഷം പ്രേം കൈകാര്യം ചെയ്യുന്നുണ്ട്. ഒരേ സമയം വിജയ്- സൂര്യ ചിത്രങ്ങളിലാണ് പ്രേം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുമായി പ്രേം കുമാർ സിങ്കം 3 യിൽ ഒരുമിച്ചു അഭിനയിച്ചിരുന്നു വീണ്ടും കെ. വി ആനന്ദ് ചിത്രത്തിൽ വലിയ താരനിരയോടപ്പം പ്രേം പ്രധാന വേഷത്തിലെത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്.
ഈ വർഷം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സൂര്യ37’. സൂര്യ, മോഹൻലാൽ, അല്ലു സിരിഷ് തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന ചിത്രത്തിൽ സയേഷയാണ് നായികയായി എത്തുന്നത്. തമിഴ് നടൻ ആര്യയാണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്. 2.0 ശേഷം ലൈക്കാ പ്രൊഡക്ഷന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുന്നത്
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.