മോഹൻലാൽ- വൈശാഖ് ടീം ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു പുലി മുരുകൻ. ഉദയ കൃഷ്ണ രചിച്ചു ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇടം പിടിച്ചു. മലയാള സിനിമയിലെ ആദ്യത്തെ നൂറു കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറിയ പുലി മുരുകൻ വേട്ട അവസാനിപ്പിച്ചത് 143 കോടിയുടെ അത്ഭുതകരമായ ആഗോള ഗ്രോസ് നേടിയാണ്. ഇപ്പോഴും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി നിലകൊള്ളുകയാണ് ഈ ചിത്രം. അതിനു ശേഷം മോഹൻലാൽ- വൈശാഖ്- ഉദയ കൃഷ്ണ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ഒരു ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വൈശാഖ് പറയുന്നത്.
അതിനോടൊപ്പം തന്നെ ഇനി ഒരു മോഹൻലാൽ ചിത്രം കൂടി തങ്ങൾ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാണ് വൈശാഖ് വെളിപ്പെടുത്തുന്നത്. മോണ്‍സ്റ്ററിന് പുറമേ ലാലേട്ടന് വേണ്ടി പുതിയ ഒരു സിനിമ എഴുതിക്കൊണ്ടിരിക്കുകയാണ് എന്നും താനും ഉദയ്കൃഷ്ണയും അതിന് പിന്നിലുള്ള ജോലികളിലാണ് എന്നും വൈശാഖ് പറയുന്നു. അത് പൂര്‍ത്തിയായ ശേഷമേ ലാലേട്ടനോട് കഥ പറയുകയുള്ളൂ എന്നും വൈശാഖ് കൂട്ടിച്ചേർത്തു. മോൺസ്റ്റർ റിലീസ് ആയ ശേഷം വൈശാഖ് ചെയ്യാൻ പോകുന്നത് ന്യൂയോർക് എന്ന മമ്മൂട്ടി ചിത്രമാണ്. അതിനു ശേഷം ആയിരിക്കും പുതിയ മോഹൻലാൽ ചിത്രം ആരംഭിക്കുക. വൈശാഖിന്റെ ഏറ്റവും പുതിയ ചിത്രമായ നൈറ്റ് ഡ്രൈവ് ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇന്ദ്രജിത്, റോഷൻ മാത്യു, അന്ന ബെൻ എന്നിവർ വേഷമിട്ട ഈ ത്രില്ലർ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്.
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
This website uses cookies.