Pranav Mohanlal Stills
ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സമ്മാനിച്ച് കൊണ്ടാണ് പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പ്രണവിന്റെ അവിശ്വസനീയമായ സ്റ്റണ്ട് രംഗങ്ങൾ ആയിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഈ ചിത്രത്തിന് വേണ്ടി പാർക്കർ പരിശീലനം നേടിയ പ്രണവ് ഡ്യൂപ് ഇല്ലാതെ കാഴ്ച വെച്ചത് കിടിലോൽക്കിടിലം ആക്ഷൻ ആയിരുന്നു എന്ന് പറയാതെ വയ്യ. അതോടു കൂടി കേരളത്തിലെ യുവാക്കളെ തന്റെ ആരാധകരാക്കി മാറ്റിയ പ്രണവ് ഇനി എത്തുന്നത് മറ്റൊരു തകർപ്പൻ ആക്ഷൻ രീതിയുമായി ആണ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ സർഫിങ്ങിലെ വിസ്മയ കാഴ്ചകൾ നമ്മുക്ക് സമ്മാനിക്കാനാണ് പ്രണവ് മോഹൻലാൽ ഒരുങ്ങുന്നത്. ഇതിനായി പ്രണവ് സർഫിങിൽ മികച്ച പരിശീലനവും നേടി കഴിഞ്ഞു.
ഒരു സർഫർ ആയാണ് പ്രണവ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. തന്റെ കഥാപാത്രത്തെ പൂർണ്ണതയിൽ എത്തിക്കാനായി പ്രണവ് ഇൻഡോനേഷ്യയിലെ ബാലിയിൽ പോയി സർഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സർഫിങ് തന്ത്രങ്ങൾ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തിൽ ജോയിൻ ചെയ്തത്. ഒരുപാട് പ്രയത്നം പ്രണവ് ഈ കഥാപാത്രത്തെ മനോഹരമാക്കാൻ എടുക്കുന്നുണ്ട് എന്നാണ് അരുൺ ഗോപി പറയുന്നത്. ആദി കണ്ടപ്പോൾ മുതൽ പ്രണവ് അച്ഛന്റെ മകൻ തന്നെ എന്ന് പ്രേക്ഷകർ പറഞ്ഞു കഴിഞ്ഞിരുന്നു. കാരണം ഈ അമ്പത്തിയെട്ടാം വയസ്സിലും ഇന്ത്യൻ സിനിമയെ തന്നെ അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പിന്റെ സഹായം ഇല്ലാതെ ചെയ്യുന്ന മോഹൻലാൽ എന്ന വിസ്മയത്തിന്റെ മെയ് വഴക്കവും അർപ്പണ മനോഭാവവും കഠിനാധ്വാന ശീലവും പ്രണവിന് ലഭിച്ചിട്ടുണ്ട് എന്നത് നമ്മുടെ മുന്നിൽ തെളിയിക്കപ്പെടുന്ന കാഴ്ചയാണ്.
ഗോവ, കാഞ്ഞിരപ്പളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ ആയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂർത്തിയാവുക. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഈ ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയാവും എത്തുക. പുതുമുഖ നടി റേച്ചൽ ആണ് ഈ ചിത്രത്തിൽ പ്രണവിന്റെ നായിക. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ധർമജൻ ബോൾഗാട്ടി, ജി സുരേഷ് കുമാർ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്സിനും ഈ ചിത്രത്തിൽ പ്രാധാന്യം ഉണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.