മലയാള സിനിമയുടെ മുൻനിരയിൽ ഉള്ള യുവ താരങ്ങൾ സ്വന്തമാക്കിയ നേട്ടം ഇന്ന് മുതൽ ഷെയിൻ നിഗമിനും സ്വന്തം. മലയാള സിനിമയുടെ മുൻനിരയിലേക്ക് ഉയർന്നു വരുന്ന താരമായ ഷെയിൻ നിഗമിനാണ് മലയാളത്തിൽ നിന്ന് ഈ വർഷത്തെ ബിഹൈൻഡ് വുഡ്‌സ് ഗോൾഡ് മെഡൽ ലഭിക്കാൻ പോകുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക് എന്നീ ചിത്രങ്ങളിലെ പ്രകടനം ആണ് ഈ യുവ താരത്തിനെ ഈ നേട്ടത്തിന് അര്ഹനാക്കിയിരിക്കുന്നതു എന്നാണ് സൂചന. ഇതിനു മുൻപ് മലയാളത്തിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ യുവ താരങ്ങൾ നിവിൻ പോളി, ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവർ ആണ്. 2015 ലും 2016 ലും ആണ് നിവിൻ പോളി ബിഹൈൻഡ് വുഡ്‌സ് അവാർഡ് നേടിയത്. 2015 ഇൽ പ്രേമം എന്ന ചിത്രത്തിലൂടെ പേഴ്സൺ ഓഫ് ദി ഇയർ എന്ന അവാർഡ് നേടിയ നിവിൻ അടുത്ത വർഷം തന്നെ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബെസ്റ്റ് ആക്ടർ അവാർഡും നേടി.
ദുൽകർ സൽമാൻ ഈ അവാർഡ് നേടിയത് 2017 ഇൽ ആണ്. കലി, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങളിലെ പ്രകടനം ആണ് ദുൽഖറിന് ബെസ്റ്റ് പെർഫോർമർ കാറ്റഗറിയിൽ ബിഹൈൻഡ് വുഡ്‌സ് അവാർഡ് നേടിക്കൊടുത്തത്. 2018 ഇൽ ടോവിനോ തോമസും ബിഹൈൻഡ് വുഡ്‌സ് അവാർഡ് നേടി. മായാനദി, ഗോദ, ഒരു മെക്സിക്കൻ അപാരത എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടനുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് ആണ് ടോവിനോക്കു ലഭിച്ചത്. ഇപ്പോൾ ഈ നേട്ടം സ്വന്തമാക്കാൻ പോകുന്ന ഷെയിൻ നിഗം മലയാള സിനിമയുടെ യുവ താരനിരയിലെ തന്റെ സ്ഥാനം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുകയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.