മോഹൻലാലിന്റെ സ്ഫടികത്തിന് ശേഷം ഫോർ കെ അറ്റ്മോസിൽ റിലീസ് ചെയ്യാൻ മമ്മൂട്ടിയുടെ വല്യേട്ടൻ
ഈ വർഷം ആദ്യമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ സ്ഫടികം എന്ന ബ്ലോക്ക്ബസ്റ്റർ ക്ലാസിക് മലയാളം മാസ്സ് ചിത്രത്തിന്റെ റീ റിലീസ് കേരളത്തിൽ തരംഗമായി മാറിയത്. 1995 ഇൽ റിലീസ് ചെയ്ത മോഹൻലാൽ- ഭദ്രൻ ചിത്രമായ സ്ഫടികം ഫോർ കെ അറ്റ്മോസ് വേര്ഷനിലേക്ക് മാറ്റിയാണ് റീ റിലീസ് ചെയ്തത്. ഒന്നര കോടി രൂപ ചിലവിൽ റീമാസ്റ്റർ ചെയ്ത ഈ ചിത്രം താരതമ്യേന ചെറിയ റിലീസ് ആയിട്ട് കൂടി കേരളത്തിൽ തരംഗമുണ്ടാക്കുകയും 5 കോടിയോളം രൂപ ഗ്രോസ് കളക്ഷനായി നേടുകയും ചെയ്തിരുന്നു. അതോടെ ആറാം തമ്പുരാൻ ഉൾപ്പെടെയുള്ള മറ്റ് ചില മോഹൻലാൽ ചിത്രങ്ങളും റീമാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്യുമെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു സൂപ്പർ ഹിറ്റ് ചിത്രം റീമാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്യാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ വല്യേട്ടൻ എന്ന ചിത്രമാണ് റീ റിലീസിന് ഒരുങ്ങുന്നത്.
രഞ്ജിത് തിരക്കഥ രചിച്ച ഈ ചിത്രം 2000 ത്തിലാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിന്റെ നിർമാതാവ് ബൈജു അമ്പലക്കര, ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വല്യേട്ടൻ റീ റിലീസ് ചെയ്യാൻ പ്ലാനിടുന്ന വിവരം പുറത്ത് വിട്ടത്. സ്ഫടികം ഫോർ കെയിൽ ഇറക്കിയപ്പോൾ തനിക്കത് വളരെയേറെ ഇഷ്ടപെട്ടെന്നും അത്കൊണ്ട് തന്നെ വല്ല്യേട്ടനും അങ്ങനെ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിന്റെ ജോലികൾ വൈകാതെ ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. വല്യേട്ടൻ സിനിമയോ അതിലെ രംഗങ്ങളോ ഇനി യൂട്യൂബിൽ വരാതിരിക്കാനുള്ള സ്റ്റേ നടപടികൾ കോടതി വഴി നേടിയെന്നും ഫോർ കെ അറ്റ്മോസിൽ താനും ഷാജി കൈലാസും കൂടി വല്യേട്ടന്റെ ഒരു റീൽ മാത്രം എറണാകുളം സവിത തിയറ്ററിൽ കണ്ടെന്നും അദ്ദേഹം പറഞ്ഞു. വളരെ മനോഹരമായ അനുഭവമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.