തമിഴിനൊപ്പം തെലുങ്ക് താരവും; മമ്മൂട്ടിയുടെ ടർബോ ഒരുങ്ങുന്നത് പാൻ ഇന്ത്യൻ കാൻവാസിൽ.
മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ നായകനായി അഭിനയിക്കുന്ന ചിത്രമാണ് വൈശാഖ് ഒരുക്കുന്ന ടർബോ. പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി ടീം ഒന്നിക്കുന്ന ഈ ആക്ഷൻ കോമഡി ചിത്രം രചിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രം അവരുടെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രൊഡക്ഷൻ കൂടിയാണ്. ഒക്ടോബർ അവസാന വാരം കോയമ്പത്തൂരിൽ ചിത്രീകരണം ആരംഭിച്ച ടർബോയുടെ താരനിരയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. യുവ താരം സണ്ണി വെയ്ൻ, തമിഴ് നടൻ അർജുൻ ദാസ് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. പാച്ചുവും അത്ഭുത വിളക്കും ഫെയിം അഞ്ജന ജയപ്രകാശ്, പ്രശസ്ത മലയാള യുവനടി നിരഞ്ജന അനൂപ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം സുനിലും ഈ ചിത്രത്തിന്റെ താരനിരയിലുണ്ടെന്ന് ഒഫീഷ്യലായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ടർബോ ടീം.
തെലുങ്കിൽ ഹാസ്യ വേഷങ്ങളിലും നായക വേഷങ്ങളിലും അതുപോലെ വില്ലൻ വേഷങ്ങളിലും ഒരുപോലെ കയ്യടി നേടാറുള്ള സുനിൽ, ഈ അടുത്തിടെ രജനികാന്ത് നായകനായ ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രമായ ജയിലറിലും, വിശാൽ- എസ് ജെ സൂര്യ ടീമിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ മാർക്ക് ആന്റണിയിലും മികച്ച വേഷങ്ങൾ ചെയ്ത് കയ്യടി നേടിയിരുന്നു. ഏതായാലും മമ്മൂട്ടി നായകനായ ടർബോയിലൂടെ തന്റെ മലയാള അരങ്ങേറ്റവും കുറിക്കുകയാണ് സുനിൽ. വിഷ്ണു ശർമ ക്യാമറ ചലിപ്പിക്കുന്ന ടർബോക്ക് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ്, ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് ഫീനിക്സ് പ്രഭു എന്നിവരാണ്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.