അങ്കമാലി ഡയറീസ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തനായി മാറിയ അപ്പാനി ശരത്തിന് ആശംസകളുമായി തമിഴിലെ സൂപ്പർ താര സംവിധായകൻ ലിംഗുസാമി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആന്റണി വർഗീസ് നായകനായി എത്തിയ ചിത്രം മികച്ച നിരൂപണ പ്രശംസയ്ക്കൊപ്പം വാണിജ്യ വിജയവും കരസ്ഥമാക്കിയിരുന്നു. ചിത്രത്തിലെ അപ്പാനി രവി എന്ന വില്ലൻ വേഷം നായകനോളം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അപ്പാനി രവി ആയി എത്തിയ ശരത് അതിലൂടെ മലയാളികൾ സുപരിചിതനായി മാറുകയും ചെയ്തു. അങ്കമാലിക്ക് ശേഷം ലാൽജോസ് ചിത്രം വെളിപാടിനെ പുസ്തകം, സണ്ണി വെയിൻ നായകനായി എത്തിയ പോക്കിരി സൈമൺ തുടങ്ങിയവയിലും അപ്പാനി ശരത് തിളങ്ങി. അപ്പാനി ശരത് നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രം കോണ്ടസയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് പയ്യ, സണ്ടകോഴി, വേട്ടൈ, അഞ്ചാൻ തുടങ്ങി സൂപ്പർ താര ചിത്രങ്ങളുടെ സംവിധായകൻ ലിംഗുസാമി രംഗത്തെത്തിയത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ലിംഗുസാമി അപ്പാനി ശരത്തിനും കോണ്ടസ ടീമിനും ആശംസകൾ അറിയിച്ചത്. തമിഴ് സംവിധായകൻ ആണെങ്കിൽ കൂടിയും മലയാളം ചിത്രങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നതും വിലയിരുത്തുന്നതുമായ സംവിധായകൻ ആണ് ലിംഗുസാമി. ലിംഗുസാമി സംവിധാനം ചെയ്ത ആദ്യ ചിത്രം ആനന്ദത്തിലെ നായകൻ മമ്മൂട്ടി ആയിരുന്നു. ചിത്രം വളരെ മികച്ച നിരൂപണ പ്രശംസ കൈവരിക്കുകയും ചെയ്തിരുന്നു. അപ്പാനി ശരത്തിനും കൊണ്ടസയ്ക്കും ആശംസകളായി ആയി മുൻപ് എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു മോഹൻലാലിന്റെ അനുഗ്രഹത്തിനായി അപ്പാനി ശരത് അദ്ദേഹത്തെ കാണാൻ എത്തിയത്. നവാഗതനായ സുദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭഘട്ട നടപടികൾ പുരോഗമിക്കുകയാണ്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.