മലയാള സിനിമ താരങ്ങൾ എന്നും മറ്റുള്ള ഭാഷ ചലച്ചിത്രങ്ങൾക്ക് അത്ഭുദമായിട്ടേ ഉള്ളൂ. മലയാളത്തിന്റെ രണ്ട് സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പോയ പാതയിലൂടെ തന്നെയാണ് ന്യൂ ജെനറേഷൻ താരങ്ങളും പോകുന്നത്. ദുൽഖറിന്റെ തെലുങ്ക് ചലച്ചിത്രമായ മഹാനടി തന്നെയാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകം മുഴുവനും ചർച്ച. ചരിത്ര കഥപറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അത്രമേൽ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് എത്തുന്നത്. ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു. ദുൽഖർ തെലുങ്കിൽ താരമാകവേയാണ് ദുൽഖർ ഇപ്പോൾ മോഹൻലാലിന്റെ പാതയിലാണോ എന്ന് തെലുങ്ക് സിനിമയിൽ ചർച്ചകൾ ഉയരുന്നത്.
2016ലാണ് മോഹൻലാൽ തെലുങ്ക് ചിത്രത്തിൽ നായകനായി എത്തുന്നു എന്ന വാർത്തകൾ വന്നത്. തെലുങ്കിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ചന്ദ്രശേഖര യേഴറ്റി സംവിധാനം ചെയ്‌ത വിസ്മയത്തിലൂടെ എത്തിയ മോഹൻലാൽ. അന്ന് തെലുങ്ക് പ്രേക്ഷകർക്ക് വലിയ വിസ്മയമായി. ചിത്രത്തെ പ്രകീർത്തിച്ച് രാജമൗലി ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. പിന്നീട് തെലുങ്ക് സൂപ്പർ താരം ജൂനിയർ ntr ഉം ഒന്നിച്ചുള്ള ജനത ഗാരേജ്. ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചിത്രം കേരളത്തിലും വലിയ ചലനം സൃഷ്ടിച്ചു. ചിത്രത്തിലെ മോഹൻലാലിന്റെ ഗംഭീര പ്രകടനം അദ്ദേഹത്തിന് അവാർഡുകൾ നേടികൊടുത്തു. പ്രകടനം കണ്ട തെലുങ്ക് സിനിമ പ്രേക്ഷകരും ഞെട്ടിയിരുന്നു. പിന്നീട് പുലിമുരുകന്റെ തെലുങ്ക് പതിപ്പിലൂടെയും വിജയമാവർത്തിച്ച മോഹൻലാൽ അത്ഭുദമായി മാറി. അതേ പാതയിൽ ഇനി ദുൽഖറും എത്തുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. മഹാനടിക്ക് ഗംഭീര അഭിപ്രായങ്ങൾ വരുമ്പോൾ പുതു ചിത്രങ്ങൾ ദുൽഖർ തെലുങ്കിൽ ചെയ്യുമോ എന്ന് അറിയേണ്ടതുണ്ട്.
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടയിൽ മോഹൻലാൽ ഉണ്ടാക്കിയ തരംഗം ദുൽഖറും തുടരുമോ എന്നറിയാനാണ് ആരാധകരും കാത്തിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.