മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള യുവനടന്മാരിൽ ഒരാളാണ് ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുള്ള താരത്തിന്റെ ഒരുപാട് സിനിമകൾ അണിയറയിൽ റിലീസിനായി ഒരുങ്ങുന്നുണ്ട്. ടോവിനോയുടെ പുതിയ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് പി. ബാലചന്ദ്രനായിരിക്കും. ‘എടക്കാട് ബറ്റാലിയൻ 06’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഒമർ ലുലുവിന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയ്ക്ക് വേണ്ടി ഒരുപിടി നല്ല തിരക്കഥകൾ സമ്മാനിച്ച വ്യക്തിയാണ് പി. ബാലചന്ദ്രൻ. ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, തച്ചോളി വർഗീസ് ചേകവർ തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. അവസാനമായി തിരക്കഥ ഒരുക്കിയത് ദുൽഖർ- രാജീവ് രവി ചിത്രം കമ്മട്ടിപാടം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് വേണ്ടിയായിരുന്നു. ടോവിനോ തോമസ് നായകനായിയെത്തുന്ന ഈ ചിത്രത്തിന്റെ ജോണർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംയുക്ത മേനോനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. തീവണ്ടിയ്ക്ക് ശേഷം ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന കൽക്കിയിലും സംയുക്ത മേനോൻ തന്നെയാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ്, പട്ടത്താനം, ജയന്ത് മാമ്മേൻ തുടങ്ങിവർ ചേർന്നാണ് റൂബി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്നത്. വലിയ താരനിര തന്നെയാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.