കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതിയാണ്, ഒരേ കഥാ പശ്ചാത്തലത്തിലോ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയോ രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെടുകയും അതിൽ ചിലത് ഉപേക്ഷിക്കുകയും ചെയ്യുക. ആദ്യം നമ്മൾ അങ്ങനെ കണ്ടത് മഹാഭാരതത്തിലെ കർണ്ണനെ അടിസ്ഥാനമാക്കി യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയും ചിത്രങ്ങൾ ചെയ്യാൻ പോവുകയാണ് എന്ന റിപ്പോർട്ട് ആണ്. അതിൽ പൃഥ്വിരാജ് ചിത്രം കർണ്ണൻ ഇപ്പോൾ ചിയാൻ വിക്രം ആണ് ചെയ്യാൻ പോകുന്നത്. മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ ഒന്നും പുറത്തു വന്നിട്ടില്ല . പിന്നീട് നമ്മൾ കണ്ടത് കുഞ്ഞാലി മരക്കാർ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി മോഹൻലാലും , മമ്മൂട്ടിയും ഓരോ ചിത്രങ്ങൾ പ്രഖ്യാപിച്ചത് ആണ്.
അതിൽ മോഹൻലാൽ ചിത്രം നവംബറിൽ ആരംഭിക്കുമ്പോൾ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല . വിനായകൻ നായകനായി കരിന്തണ്ടൻ എന്നൊരു ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോഴും അതേ കഥാപാത്രത്തെ നായകനാക്കി വേറൊരു ചിത്രം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ പ്രളയത്തിന്റെ പശ്ചാത്തലത്തിലും രണ്ടു ചിത്രങ്ങൾ ഒരുങ്ങാൻ പോകുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസെഫ് പ്രളയകാലത്തെ അടിസ്ഥാനമാക്കി 2403 ഫീറ്റ് എന്ന ചിത്രവുമായി വരുമ്പോൾ സുജിത് എസ് നായർ എന്ന സംവിധായകൻ പ്രളയകാലത്തെ പ്രണയ കഥ എന്ന ചിത്രവുമായി ആണ് വരുന്നത്. ഇതുപോലെ തന്നെ കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലും രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാൽ ആഷിക് അബു ചിത്രം വൈറസ് പ്രഖ്യാപിക്കപ്പെട്ടതോടെ ജയരാജ് അതേ പശ്ചാത്തലത്തിൽ ഒരുക്കാനിരുന്ന രൗദ്രം എന്ന ചിത്രം ഉപേക്ഷിച്ചു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.