മലയാളം, തമിഴ് ചിത്രങ്ങളിലൂടെ വലിയ ശ്രദ്ധ നേടിയ നടനാണ് ബാല. 2003 ഇൽ അന്പ് എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബാല, ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാള ചിത്രങ്ങളിലാണ്. കളഭം എന്ന ചിത്രത്തിലൂടെ 2006 ഇൽ അരങ്ങേറ്റം കുറിച്ച ബാല, പിന്നീട് ഒട്ടേറേ ശ്രദ്ധേയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ്, എന്നിവക്കൊപ്പമെല്ലാം നിർണ്ണായക വേഷങ്ങൾ ചെയ്ത ബാല, സംവിധായകനായും അരങ്ങേറ്റം കുറിച്ചിരുന്നു. 2012 ഇൽ റിലീസ് ചെയ്ത ഹിറ്റ്ലിസ്റ്റ് എന്ന ചിത്രമായിരുന്നു ബാല സംവിധാനം ചെയ്തത്. ബഹുഭാഷാ ചിത്രമായി ഒരുക്കിയ ഹിറ്റ്ലിസ്റ്റിൽ ബാല പ്രധാന വേഷത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വീണ്ടും സംവിധായകന്റെ വേഷം അണിയുകയാണ് ഈ താരം. തമിഴിൽ ഒരുക്കാൻ പോകുന്ന ഈ പുതിയ ചിത്രത്തിലും ബാല അഭിനയിക്കുന്നുണ്ട്.
തമിഴിലെ സൂപ്പർ താരമായ സൂര്യയാണ് തന്റെ പ്രൊഡക്ഷൻ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതെന്നും ബാല പറയുന്നു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ബാല ഈ കാര്യം വെളിപ്പെടുത്തിയത്. മലയാളത്തിൽ ഇനി ബാല അഭിനയിച്ചു റിലീസ് ചെയ്യാനുള്ളത് ഉണ്ണി മുകുന്ദൻ നായകനായ ഷഫീഖിന്റെ സന്തോഷമെന്ന ചിത്രമാണ്. തന്റെ ഇതുവരെയുള്ള കരിയറിലെ വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ഈ ചിത്രത്തിൽ ചെയ്തതെന്നും ബാല പറയുന്നു. ബിഗ് ബി, പുതിയ മുഖം, സാഗർ ഏലിയാസ് ജാക്കി, സൗണ്ട് ഓഫ് ബൂട്ട്, വീരം, എന്ന് നിന്റെ മൊയ്‌ദീൻ, പുലിമുരുകൻ, ലൂസിഫർ, ആനക്കള്ളൻ, തമ്പി, അണ്ണാത്തെ എന്നിവയാണ് ബാല അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.