പ്രതിഭാധനരായ പുതുമുഖങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ച ചിത്രങ്ങൾ ആയിരുന്നു അങ്കമാലി ഡയറീസ്, ആനന്ദം, ക്വീൻ എന്നിവ. ഒരുപാട് പുതുമുഖങ്ങളുമായി എത്തിയ ഈ ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു എന്നതും ഈ ചിത്രങ്ങൾ പ്രേക്ഷകർ ആഘോഷമാക്കി എന്നതും ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്. ഇപ്പോഴിതാ പുതുമുഖ കലാകാരന്മാരുടെ ബാഹുല്യവുമായി ഒരു മലയാള ചിത്രം കൂടി പ്രദർശനത്തിനെത്തുകയാണ്. നാളെ റിലീസ് ചെയ്യുന്ന ഓറഞ്ച് വാലി എന്ന ചിത്രമാണ് ഒട്ടേറെ പുതുമുഖ നടന്മാരുടെ സാന്നിധ്യത്തോടെ ശ്രദ്ധ നേടുന്നത്. ഡ്രീം വെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ ജോൺസൻ തങ്കച്ചൻ, ജോർജ് വർക്കി, ആർ കെ ഡ്രീം വെസ്റ്റ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നതും ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതും ആർ കെ ഡ്രീം വെസ്റ്റ് ആണ്.
പുതുമുഖതാരങ്ങളായ ബിബിൻ മത്തായി, ദിപുൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വന്ദിത മനോഹരൻ, ബൈജു ബാല, പി എൻ അല ലക്ഷ്മൺ , മോഹൻ ഒല്ലൂർ എന്നിവരും അഭിനയിക്കുന്നു. റിത്വിക് എസ് ചന്ദ് സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് നിതിൻ രാജൻ ആണ്. എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് എന്ന തരംഗമായി മാറിയ ഹൃസ്വ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രശസ്തനായി മാറിയ ബിബിൻ മത്തായി ഈ ചിത്രത്തിൽ ആനന്ദ് നായർ എന്ന പോലീസ് ഓഫീസർ ആയാണ് അഭിനയിച്ചിരിക്കുന്നത്. മൂന്നാറിന്റെ പശ്ചാത്തലത്തിൽ നക്സൽ ചരിത്രമൊക്കെ പറഞ്ഞു കൊണ്ടാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത് എന്നാണ് ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന. കുറച്ചുദിവസം മുൻപേ എത്തിയ ഓറഞ്ച് വാലി ട്രൈലെർ മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു. റൊമാന്സിനും പ്രാധാന്യമുള്ള ഈ ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത'യുടെ ഫസ്റ്റ് ലുക്ക്…
മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ചിത്രീകരണം പൂർത്തിയായി. മുംബൈയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ്…
This website uses cookies.