ഇപ്പോൾ സൂപ്പർ വിജയം നേടി തീയ്യേറ്ററിൽ കളിക്കുന്ന മലയാള ചിത്രമാണ് മോഹൻലാൽ നായകനായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്. ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ച്, സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയകൃഷ്ണ ആണ്. ഒരു പക്കാ മോഹൻലാൽ ഷോ ആയി ഒരുക്കിയ ഈ ചിത്രം മാസ്സ് ചിത്രങ്ങളെ ഇഷ്ട്ടപെടുന്ന പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം രചിച്ച ഉദയ കൃഷ്ണ തന്റെ പുതിയ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ തന്നെ സംവിധാനം ചെയ്യാൻ പോകുന്ന മമ്മുക്ക ചിത്രമാണ് അടുത്തത് എന്നും അതിന്റെ തിരക്കഥ പൂർത്തിയാക്കി എന്നും ഉദയ കൃഷ്ണ പറയുന്നു. അതിനു ശേഷം അരുൺ ഗോപി സംവിധാനം ചെയ്യാൻ പോകുന്ന ദിലീപ് ചിത്രമാണ് ഒരുക്കുക എന്നും ഉദയ കൃഷ്ണ വ്യക്തമാക്കി.
ഇത് കൂടാതെ വൈശാഖ് ഒരുക്കുന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥയും ഉദയ കൃഷ്ണ ആണ്. മോൺസ്റ്റർ എന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി, ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ചിത്രം മാസ്സ് ആയിരിക്കുമെങ്കിലും അല്പം ഗൗരവ സ്വഭാവമുള്ള ഒരു ത്രില്ലർ ടൈപ്പ് ചിത്രം ആയിരിക്കുമെന്ന് ഉണ്ണികൃഷ്ണൻ തന്നെ വെളിപ്പെടുത്തിയിരുന്നു. ഏതായാലും ഇന്ന് മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള തിരക്കഥാകൃത്തായ ഉദയ കൃഷ്ണ ഒട്ടേറെ പ്രൊജെക്ടുകളുമായി തിരക്കിലാണ്. മേല്പറഞ്ഞവ കൂടാതെ മറ്റൊരു മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ചിത്രം കൂടി ഉദയ കൃഷ്ണ തിരക്കഥ പൂർത്തിയാക്കി വെച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഷൂട്ട് ചെയ്യാൻ പറ്റാത്തത് കൊണ്ട് അത് മാറ്റി വെച്ചാണ് അവർ ആറാട്ടിൽ എത്തിയത്.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.