മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്ന ഒരുപാട് ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ഫാസിൽ. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഫാസിൽ എന്ന സംവിധായകന്റെ കരിയറിലെ പൊൻതൂവൽ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയായിരുന്നത്. കുറെ വർഷങ്ങൾക്ക് ശേഷം സംവിധാന രംഗത്തിൽ നിന്ന് പിന്മാരുകയായിരുന്നു അദ്ദേഹം, ഇന്നും ഫാസിൽ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന സിനിമ പ്രേമികളുമുണ്ട്. സിനിമ പ്രേമികൾക്ക് ഏറെ സന്തോഷം നൽകുന്ന കാര്യമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സംവിധായകൻ ഫാസിൽ വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ്, 33 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് ഫാസിൽ.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രത്തിലാണ് ഫാസിൽ വേഷമിടുന്നത്. മോഹൻലാലിന്റെ തലതൊട്ടപ്പനായ പുരോഹിത വേഷമാണ് ഫാസിൽ കൈകാര്യം ചെയ്യുന്നത്. ഫാസിൽ എന്ന സംവിധായകനെ പ്രതീക്ഷിച്ച സിനിമ പ്രേമികൾക്ക് ഫാസിൽ എന്ന നടനെയാണ് പൃഥ്വിരാജ് വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത്. 1985ലാണ് അവസാനമായി ഒരു ചിത്രത്തിൽ ഫാസിൽ അഭിനയിക്കുന്നത്, മോഹൻലാൽ ചിത്രം ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലാണ് ഫാസിൽ ശ്രദ്ധയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്. മോഹൻലാലിന്റെ സുഹൃത്ത് അലക്സ് എന്ന കഥാപാത്രമായാണ് വേഷമിട്ടിരുന്നത്. വർഷങ്ങൾ പിന്നിടുമ്പോൾ വീണ്ടുമൊരു മോഹൻലാൽ ചിത്രത്തിൽ തന്നെയാണ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് എന്ന നടനെ ആദ്യമായി ഒരു നായക വേഷത്തിൽ സിനിമയെടുക്കുവാൻ തീരുമാനിച്ച സംവിധായകൻ കൂടിയായിരുന്നു ഫാസിൽ. ഏകദേശം 16 വർഷങ്ങൾക്ക് മുമ്പ് തീരുമാനിച്ചിരുന്ന പൃഥ്വിരാജ് ചിത്രം അവസാന നിമിഷമാണ് ഉപേക്ഷിക്കേണ്ടി വന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.