നൂറ് ദിവസങ്ങൾ പിന്നിട്ട മൂന്ന് ചിത്രങ്ങളുടെ നായികയ്ക്ക് ആഘോഷമൊരുക്കി വാമോസ് അർജന്റിന ഫാൻസ് കാട്ടൂർക്കടവ് ടീം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ സിനിമയിലെ നായികയായ ഐശ്വര്യ ലക്ഷമിയുടെ ഈ അസുലഭ നേട്ടത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്ന മിഥുൻ ഇമ്മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന വാമോസ് അർജന്റിന ഫാൻസ് കാട്ടൂർക്കടവിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്.
നൂറ് ദിവസം തിയറ്ററുകൾ നിറഞ്ഞോടിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ നിവിൻ പോളി ക്ക് നായികയായ് മലയാള സിനിമയിൽ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷമി. ചിത്രത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിൽ ടൊവിനോയ്ക്ക് നായികയായതും ഐശ്വര്യ ലക്ഷമി തന്നെ. ചിത്രവും ബ്ലോക്ക്ബസ്റ്റർ പട്ടികയിൽ ഇടം നേടുകയും തിയറ്ററുകളിൽ നൂറ് ദിവസം പിന്നിടുകയും ചെയ്തു.അമൽ നീരദ്ധിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ വരത്തനും ഒടുവിൽ സൂപ്പർ ഹിറ്റായി നൂറ് ദിവസങ്ങൾ തികച്ചതോടെ ഐശ്വര്യ ലക്ഷമി അഭിനയിച്ച മൂന്ന് ചിത്രങ്ങളും നൂറ് ദിവസങ്ങൾ പിന്നിട്ട് ഹാട്രിക്ക് നേടിയിരിക്കുകയാണ്.
ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രത്തിന് ശേഷം ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയുമാണ് ഐശ്വര്യയുടെ ഉടനെ റിലീസാകാനിരിക്കുന്ന ചിത്രം.നിവിൻ പോളി ,ടോവിനോ തോമസ് ,ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം മിന്നുന്ന വിജയം കൈവരിച്ച ഐശ്വര്യ ആദ്യമായി ആസിഫ അലിയുടെ നായികാ ആവുന്നു എന്നതും ചിത്രത്തിന് പ്രതീക്ഷയേകുന്നു .നൂറ് ദിവസങ്ങൾ പിന്നിട്ട മൂന്ന് ചിത്രത്തിലെ നായിക മറ്റ് ചിത്രങ്ങളുടെയും ഭാഗമാകുമ്പോൾ നൂറ് ദിവസത്തിൽ കുറഞ്ഞതൊന്നും സിനിമാലോകം പ്രതീക്ഷിക്കുന്നില്ല.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.