കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് വമ്പൻ ഹിറ്റായി മുന്നേറുമ്പോൾ ആ ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഓരോ പുതുമുഖങ്ങളും പ്രേക്ഷകരുടെ മനസ്സിലിടം നേടിയിരിക്കുകയാണ്. മജിസ്ട്രേറ്റായി അഭിനയിച്ച പി പി കുഞ്ഞികൃഷ്ണൻ വമ്പൻ കയ്യടി നേടുമ്പോൾ അതിനൊപ്പം തന്നെ ശ്രദ്ധ നേടിയ കഥാപാത്രമാണ്, ചിത്രത്തിലെ മന്ത്രി പ്രേമന്റെ വക്കീലായി എത്തുന്ന ഷുക്കൂർ വക്കീൽ. ഈ കഥാപാത്രത്തെ അവതരിപ്പിച്ച ഷുക്കൂർ ചീനമ്മടത്ത് യഥാർത്ഥ ജീവിതത്തിലും വക്കീലാണ്. ഈ അഭിനേതാവിന്റെ ഡയലോഗ് ഡെലിവറി സ്റ്റൈലും മുഖ ഭാവങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു. ജഡ്ജിയുടെ ചോദ്യത്തിന് ‘ഫ്ളോപോയി ഞാന് നിര്ത്ത്ന്ന് ദാറ്റ്സ് ആള്’ എന്ന് ഷുക്കൂര് വക്കീല് പറയുന്നതൊക്കെ ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ തരംഗമാണ്.
കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില് പഠിച്ചിറങ്ങിയ ഷുക്കൂര് ചീനമ്മടത്ത് ഇപ്പോള് കാഞ്ഞങ്ങാട് ഹോസ്ദുര്ഗ് കോടതിയിലെ സീനിയര് അഡ്വക്കേറ്റാണ്. കാസര്ഗോഡ് ഹോസ്ദുര്ഗ് കോടതിയുടെ പശ്ചാത്തലത്തിലാണ് ഈ സിനിമയും ഒരുക്കിയതെന്നത് കൊണ്ട് തന്നെ ആ പരിസരങ്ങളിലുള്ളവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നതും. ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള് എന്ന സിനിമയില് ചെറിയൊരു വേഷം ചെയ്തിട്ടുള്ള ഷുക്കൂർ വക്കീൽ ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രം ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. മറ്റു വക്കീലന്മാരായ അഡ്വക്കേറ്റ് ഗംഗാധരന്, അഡ്വക്കേറ്റ് നയന തുടങ്ങിയവരും അതേ പേരില് തന്നെ ഈ സിനിമയിൽ വക്കീൽ കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കൊഴുമ്മൽ രാജീവനെന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനെത്തുമ്പോൾ, ഓട്ടോ ഡ്രൈവർ സുരേശനായി രാജേഷ് മാധവനും കയ്യടി നേടുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.