മെഗാസ്റ്റാർ മാജിക്ക് ഒരുങ്ങുന്നു; കാതൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്താൻ പോകുന്ന ഏറ്റവും പുതിയ ചിത്രമായ കാതലിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. കേരളത്തിൽ മികച്ച റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഇവിടെ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസ് ആണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. നവംബർ 23 ന് ആഗോള റിലീസായി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷോ കേരളത്തിൽ രാവിലെ ഒൻപതര മുതലാണ് ആരംഭിക്കുന്നത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടി എന്ന മഹാനടന്റെ ഗംഭീര പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. വളരെ ശ്കതമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന ഒരു കുടുംബ ചിത്രമാണ് കാതലെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ നമ്മുക്ക് തരുന്നത്. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത കാതലിലെ നായികാ വേഷം ചെയ്തിരിക്കുന്നത് തമിഴ് നായിക ജ്യോതികയാണ്.
ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ നൻ പകൽ നേരത്ത് മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക്, റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ചിരിക്കുന്ന കാതലിൽ, ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ, ജിഷു സെൻഗുപ്‌ത, ജോജി ജോൺ എന്നിവരും വേഷമിട്ടിരിക്കുന്നു. സാലു കെ തോമസ് കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് ഫ്രാൻസിസ് ലൂയിസ്, സംഗീത സംവിധാനം നിർവഹിച്ചത് മാത്യൂസ് പുളിക്കൻ എന്നിവരാണ്. ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.