[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം; വർഷങ്ങൾക്ക് ശേഷം ഒരുങ്ങുന്നു

പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം അവസാന വാരമാണ് ചിത്രീകരണം ആരംഭിച്ചത്. ഹൃദയം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഈ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് ഒന്നിച്ച ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഇപ്പോൾ പൂർത്തിയായിരിക്കുകയാണ്. ഹൃദയം സിനിമ നിർമ്മിച്ച, മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം തന്നെ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം സമ്മർ റിലീസ് ആയി പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് സൂചന. ഇതിന്റെ പുതിയ ഷെഡ്യൂൾ അധികം വൈകാതെ തന്നെ ആരംഭിക്കുമെന്നാണ് വിവരം. വിനീത് ശ്രീനിവാസൻ തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രണവ് മോഹൻലാലിനൊപ്പം ധ്യാൻ ശ്രീനിവാസനും പ്രധാന വേഷം ചെയ്യുന്നുണ്ട്.

വലിയ താരനിര അണിനിരക്കുന്ന വർഷങ്ങൾക്ക് ശേഷം, വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണെന്ന സൂചനയുമുണ്ട്. ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ എന്നിവരും, അതിഥി വേഷത്തിൽ നിവിൻ പോളിയും ഇതിൽ വേഷമിടുന്നു. ഗായകനായ അമൃത് രാംനാഥ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം, അരൂർ, എറണാകുളം, കണ്ണൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലായാണ് പൂർത്തിയാവുക എന്നാണ് റിപ്പോർട്ട്. സംവിധായകനെന്ന നിലയിൽ വിനീത് ശ്രീനിവാസന്റെ ആറാമത്തെ ചിത്രമാണ് ഇത്. 1980 കളിലെ ശ്രീനിവാസന്റെ ചെന്നൈ ജീവിതം അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നതെന്ന വാർത്തകൾ ഇതിന്റെ പ്രഖ്യാപന സമയം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.