മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്‍റെ ഏറ്റവും പുതിയ സിനിമ ‘അടിയന്തരാവസ്ഥ കാലത്തെ അനുരാഗം’ നാളെ മുതൽ പ്രേക്ഷകരുടെ മുന്നിലെത്തും. മനോഹരമായ ഒരു പ്രണയകഥ പറയുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഇതിന്റെ ടീസർ, ട്രയ്ലർ, ഗാനങ്ങളെന്നിവ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. 1980 കളിലും 90 കളിലും മികച്ച ചിത്രങ്ങൾ സമ്മാനിച്ച ആലപ്പി അഷറഫ് വലിയ ഒരിടവേളക്ക് ശേഷം ഒരുക്കിയ ഈ ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അടിയന്തരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങളെ കോർത്തിണക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. മോഹൻലാൽ നായകനായ നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർ ഹിറ്റ് സമ്മാനിച്ച ആലപ്പി അഷറഫ് മറ്റൊരു ഹിറ്റ് കൂടി സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ്.
മാര്‍ഷല്‍ ആര്‍ടിസ്റ്റ് കൂടിയായ പുതുമുഖമായ നഹാലാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗത്തിലെ നായകനായി എത്തുന്നത്. ഗോപികാ ഗിരീഷ് നായികാ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ. കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും നിർണ്ണായക കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിച്ചിരിക്കുന്ന അടിയന്തരാവസ്ഥ കാലത്തെ അനുരാഗം രചിച്ചിരിക്കുന്നത് ടൈറ്റസ് ആറ്റിങ്ങലാണ്. അഫ്സൽ യൂസഫ്, കെ. ജെ. ആൻ്റണി, ടി. എസ്. ജയരാജ് എന്നിവർ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബി.ടി.മണിയും എഡിറ്റിങ് ചെയ്തിരിക്കുന്നത് എൽ ഭൂമിനാഥനുമാണ്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
This website uses cookies.