മലയാള ചലച്ചിത്ര വ്യവസായത്തെയും താരങ്ങളെയും സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട സീസണുകളിൽ ഒന്നാണ് വിഷുകാലം. ഇക്കൊല്ലത്തെ വിഷുവിനു പ്രേക്ഷകരെ കാത്തിരിക്കുന്നത് ആറ് പുതിയ ചിത്രങ്ങളാണ്. അതിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ് ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ചിത്രം ‘അടി’. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. കേരളത്തിലൊട്ടാകെ 90ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.
തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർ സ്നേഹംകൊണ്ട് ഒരുക്കിയ ചിത്രമാണ് ‘അടി’യെന്നും കഴിഞ്ഞ ദിവസം ദുൽഖർ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു. തീയറ്ററിൽ പോയി സുഹൃത്തുക്കൾക്കും കുടുംബത്തോടുമൊപ്പം ചിത്രം കണ്ട് ഞങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തണമെന്നും തൻറെ സ്വയം ചിത്രങ്ങൾ നിർമ്മിക്കുന്നത് പോലെ തന്നെ മറ്റുള്ള താരങ്ങളുടെ ചിത്രങ്ങൾ നിർമ്മിക്കാനും വെഫറർ ഫിലിംസ് തയ്യാറാകുന്നു എന്നും ദുൽഖർ അറിയിച്ചിരുന്നു. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഫായിസ് സിദ്ധിഖാണ്. സംഗീത സംവിധാനം ഗോവിന്ദ് വസന്ത, നൗഫൽ എഡിറ്റിംഗും സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു കലാസംവിധാനം സുഭാഷ് കരുണാണ്.
നാലു വർഷങ്ങൾക്ക് ശേഷം അഹാന കൃഷ്ണ നായികയായി എത്തുന്ന ചിത്രം കൂടിയാണ് അടി. ചിത്രത്തിൽ ഗീതിക എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഇതെന്നും ചിത്രം കണ്ട് പ്രേക്ഷകർ അഭിപ്രായങ്ങൾ അറിയിക്കണമെന്നും കഴിഞ്ഞദിവസം അഹാന ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരുന്നു. ജീവിത യാഥാർഥ്യങ്ങളോട് ഇഴ ചേർന്നു നിൽക്കുന്ന കഥയിൽ നർമ്മങ്ങൾ കൂടി ചേരുന്ന ചിത്രമായിരിക്കും ‘അടി’ എന്ന് അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.