വിക്രത്തിന്റെ വലിയ തിരിച്ചുവരവ് കാത്തിരിക്കുന്ന ആരാധകർ ഏറെ പ്രതീക്ഷയോടുകൂടി നോക്കിക്കാണുന്ന ചിത്രമാണ് സ്വാമി സ്‌ക്വയർ. സൂപ്പർ ഹിറ്റ് തട്ടുപൊളിപ്പൻ ചിത്രങ്ങളുടെ സംവിധായകനായ ഹരി ഒരുക്കുന്ന ചിത്രം 2003 പുറത്തിറങ്ങിയ സൂപ്പർഹിറ്റായ സാമിയുടെ രണ്ടാം ഭാഗമാണ്. 2003ൽ പുറത്തിറങ്ങിയ ആദ്യ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ആദ്യ ഭാഗം പോലെ തന്നെ ആക്ഷനും മാസ്സ് രംഗങ്ങൾക്കും ഏറെ പ്രാധാന്യം നൽകിയൊരുക്കുന്ന പൊലീസ് സ്റ്റോറിയായാണ് സാമി. ചിത്രത്തിൽ ആറുമുഖം സ്വാമി എന്ന തന്റെ മികച്ച കഥാപാത്രമായി വിക്രം വീണ്ടും തിരിച്ചെത്തുമ്പോൾ നായികയായി തൃഷയും ഒപ്പമുണ്ട്. കീർത്തി സുരേഷ്, പ്രഭു, ബോബി സിംഹ തുടങ്ങിയവരും ഇത്തവണ ചിത്രത്തിലുണ്ട്. എന്നാൽ ചിത്രത്തിൽ തൃഷയുടെ അമ്മയായി എത്തുന്നത് പ്രിയനടി ഐശ്വര്യയാണ്. വിക്രത്തിന്റെ നായികയായി വരെ ഒരു കാലത്ത് അഭിനയിച്ച നടിയാണ് ഐശ്വര്യ, ചിത്രത്തിൽ അമ്മായിയമ്മയായണ് ഐശ്വര്യ എത്തുന്നത്.
ചിത്രത്തിലെ ഈ വേഷം താനാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ വിക്രം ഞെട്ടിപ്പോയെന്നും, തന്റെ അമ്മ വേഷമാണ് അഭിനയിച്ചിരുന്നത് എങ്കിൽ താൻ ഇവിടെ നിന്നും ഓടിയേനെ എന്നും വിക്രം രസകരമായ സംഭാഷണത്തിൽ പറയുകയുണ്ടായി. ഒരുകാലത്ത് സൂപ്പർ താരമായിരുന്ന നടിമാരെല്ലാം പിന്നീട് അമ്മവേഷവും അമ്മായിയമ്മ വേഷവും ചെയ്യുവാൻ മടികാണിക്കാറുണ്ട്. പക്ഷേ തനിക്ക് അത്തരത്തിലൊന്ന് ഇന്നുവരെ തോന്നിയിട്ടില്ലെന്നും, തന്റെ അമ്മ രജനീകാന്തിന്റെ വരെ അമ്മയായി ചിത്രത്തിൽ അഭിനയിച്ചു കയ്യടി നേടിയിട്ടുണ്ടെന്നും ഐശ്വര്യ പറയുന്നു. കഥാപാത്രത്തിന്റെ പ്രായമല്ല കഥാപാത്രമാണ് വിഷയമെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. ഐശ്വര്യയുടെ ഈ നിലപാട് സന്തോഷത്തോടെ സ്വീകരിക്കുകയാണ് തമിഴ് സിനിമാലോകം.
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
This website uses cookies.