മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് റാം. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ തെന്നിന്ത്യന്‍ താരം ത്രിഷയാണ് അവതരിപ്പിക്കുന്നത്. സിനിമയില്‍ ഒപ്പം അഭിനയിക്കുന്ന മോഹന്‍ലാലിനെ കുറിച്ച് താരം ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
മോഹന്‍ലാല്‍ ഫാന്‍ ഗേളാണ് താനെന്നും സെറ്റില്‍ അദ്ദേഹം എപ്പോഴും വളരെ കൂളായി തമാശയൊക്കെ പറഞ്ഞാണ് ഇരിക്കാറെന്ന് താരം അഭിമുഖത്തില്‍ പറഞ്ഞു. റാമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ത്രിഷ വെളിപ്പെടുത്തി.
മോഹന്‍ലാല്‍ സാറിന്റെ വലിയ ഒരു ഫാന്‍ ആണ് ഞാന്‍. സാര്‍ വളരെ ഫണ്‍ ആണ്, നല്ലൊരു ജെന്റില്‍ മാനാണ് അദ്ദേഹം. സെറ്റില്‍ തമാശ പറഞ്ഞ് ഇരിക്കുമ്പോഴായിരിക്കും പെട്ടന്ന് നീണ്ട ഒരു ഷോട്ട് ചെയ്യാന്‍ അദ്ദേഹത്തെ വിളിക്കുക. എന്നാല്‍ അത്രയും നേരം നമ്മള് കണ്ട മോഹന്‍ലാല്‍ ആയിരിക്കില്ല ആ സമയം. എത്ര പെട്ടന്നാണ് അദ്ദേഹം കഥാപാത്രമാകുന്നത്. അതാണ് മോഹന്‍ലാല്‍ മാജിക്. അഭിനയിക്കുമ്പോള്‍ പൂര്‍ണമായും അദ്ദേഹത്തിന്റെ ഫോക്കസ് അതിലുണ്ടാകും.
നല്ല തമാശക്കാരനാണ് ലാല്‍ സാര്‍. വര്‍ക്ക് ചെയ്യുന്ന സമയത്ത് മുഖത്ത് ഒരു ചെറിയ ഇറിറ്റേഷന്‍ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. എപ്പോഴും നല്ല മൂഡിലായിരുക്കും സാര്‍. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പിനേഷന്‍ എല്ലാവരും അറിയാവുന്നതാണ്. അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് സന്തോഷമാണെന്നും ത്രിഷ പറഞ്ഞു.
റാമിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ആരംഭിക്കും. ഒരു ഫോറിന് ഷെഡ്യൂള്‍ കൂടെ കഴിഞ്ഞാല്‍ റാം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാകും. കൊവിഡ് കാരണമാണ് എല്ലാം വൈകിയതെന്നും താരം പറഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.