വിശാൽ, ഐശ്വര്യ ലക്ഷ്മി, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയ ആക്ഷൻ എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. സുന്ദർ സി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതീവ ഗ്ലാമർ ആയ ഒരു വേഷത്തിലാണ് തമന്ന പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഈ ചിത്രത്തിലെ തമന്നയുടെ ഗ്ലാമർ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അശ്ലീലം നിറഞ്ഞ അടിക്കുറിപ്പുകളോടെയാണ് തമന്നയുടെ ഈ ഗ്ലാമർ ചിത്രങ്ങൾ വാട്ട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ ഗ്രൂപ്പുകളിലൂടെ എല്ലാവരിലേക്കും എത്തിക്കൊണ്ടിരിക്കുന്നത്. പച്ച നിറമുളള ഒരു ഗ്രീൻ ബോഡിസ്യൂട്ട് ആണ് ഈ ഗാനരംഗത്തിൽ തമന്നയുടെ വേഷം.
ചിത്രത്തിലെ ഗാന രംഗത്തിൽ ഈ വസ്ത്രവുമായി അമിത ഗ്ലാമറിൽ എത്തിയതിനെ കുറിച്ച് ഇപ്പോൾ തമന്ന തന്നെ മനസ്സ് തുറക്കുകയാണ്. ഇതാദ്യമായാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നതെന്നും അതുകൊണ്ടു തന്നെ തനിക്കു ആശങ്ക ഉണ്ടായിരുന്നെന്നും തമന്ന പറയുന്നു. ഈ മോഡലിൽ ഉള്ള ഒരു വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു തന്റെ സംശയം എന്നും സത്യം പറഞ്ഞാൽ ഇത് ധരിക്കാൻ വലിയ ആത്മവിശ്വാസമൊന്നും തനിക്കു ഇല്ലായിരുന്നു എന്നും തമന്ന പറയുന്നു. ഇത്തരം വസ്ത്രങ്ങൾക്ക് പ്രത്യേക ശരീരം തന്നെ ആവശ്യമാണ് എന്നും അതുകൊണ്ടു തന്നെ ഇതിനായി ഡയറ്റ് ചെയ്ത് കുറേ ഭാരം കുറച്ചതിനു ശേഷമാണു ആ വേഷം അണിഞ്ഞത് എന്നും തമന്ന വിശദീകരിക്കുന്നു. നോർമൽ സൈസിൽ ആയിരുന്നെങ്കിൽ ആ വസ്ത്രം തനിക്കു ചേരില്ലായിരുന്നു എന്നും പറഞ്ഞ തമന്ന, ഗ്ലാമർ വസ്ത്രങ്ങൾക്കു നിബന്ധനകളൊന്നുമില്ലെങ്കിലും ലിപ്‌ലോക്കുകളുടെ കാര്യത്തിൽ നോ പറയും എന്നും പറഞ്ഞു.
സൗത്ത് ഇന്ത്യൻ സിനിമയിൽ ലിപ്‍ലോക്കുകൾക്കു നോ പറയുന്ന ചുരുക്കം ചില പ്രശസ്ത നടിമാരിൽ ഒരാളാണ് തമന്ന. താൻ കരാര്‍ ഒപ്പിടുന്ന സിനിമയിൽ പ്രത്യേകം ഇത് എഴുതി ചേർക്കാൻ തമന്ന ശ്രദ്ധിക്കാറുണ്ട്. കരിയറിന്റെ തുടക്കം മുതൽ ഇതേ രീതിയാണ് താൻ പിന്തുടരുന്നത് എന്നും തന്റെ കരാറിൽ ഒരു മാറ്റം പോലും അക്കാര്യത്തിൽ വരുത്തിയിട്ടില്ല എന്നും തമന്ന പറഞ്ഞു. ഓൺസ്ക്രീനിൽ ചുംബനമില്ല എന്ന് മാത്രമല്ല ആ തീരുമാനത്തിൽ ഇനി ഒരു മാറ്റവുമില്ല എന്നും പറഞ്ഞാണ് തമന്ന നിർത്തുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.