ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ താരമാണ് തമന്ന ഭാട്ടിയ. തമിഴ്,തെലുഗ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ താരം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ ചന്ദ് സെ റോഷൻ ചെഹര എന്ന ചിത്രത്തിലൂടെയാണ് താരം ഫിലിം ഇൻഡസ്ട്രിയിൽ ഭാഗമാവുന്നത്. കേടി എന്ന സിനിമയിലൂടെ 2006 ൽ തമന്ന തമിഴ് ഇൻഡസ്ട്രിയിലെത്തുകയാണ്. അയൺ, പയ്യ എന്ന ചിത്രങ്ങളാണ് കരിയറിൽ വഴിത്തിരിവ് സൃഷ്ട്ടിച്ചത്. വിശാൽ ചിത്രമായ ആക്ഷനാണ് തമന്നയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒരുപാട് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമ പ്രേമികളെയും ആരാധകരേയും ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമന്നയ്ക്ക് കോവിഡ് സ്ഥിതികരിച്ച റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
ഹൈദരാബാദിലെ ഷൂട്ടിങ്ങിനിടയിൽ അസ്വസ്ഥതകൾ അനുഭവപ്പെട്ട താരത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൈദരാബാദിലെ ഒരു സൗകര്യ ആശുപത്രിയിൽ താരം ചികിത്സയിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അച്ഛനും അമ്മയ്ക്കും കോവിഡ് പോസിറ്റീവായ വിവരം തമന്ന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുണ്ടായി. മാതാപിതാക്കൾക്കും ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്ന് തമന്ന വ്യക്തമാക്കിയിരുന്നു. അവർക്ക് പോസിറ്റീവ് ആയിരുന്ന സമയത്ത് മറ്റൊരു സ്ഥലത്ത് താൻ സുരക്ഷിതയായിരുന്നു എന്നും താരം സൂചിപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ ഒരുപാട് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആവുകയും പെട്ടന്ന് തന്നെ റിക്കവറാകുകയുമാണ്. തമന്നയുടെ ദാറ്റ് ഇസ് മഹാലക്ഷ്മി എന്ന തെലുഗ് ചിത്രമാണ് അണിയറയിൽ റിലീസിനായി ഒരുങ്ങുന്നത്. ബോലെ ചുടിയാൻ എന്ന ഹിന്ദി ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി ഇരിക്കുകയാണ്. സീട്ടിമാർ എന്ന തെലുഗ് ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരുന്നത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.