മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമടക്കം നേടി പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് സുരഭി ലക്ഷ്മി. മിനി സ്‌ക്രീനിലൂടെ കയ്യടി നേടി, ഇന് മലയാള സിനിമാ രംഗത്ത് നിറസാന്നിധ്യമായി മാറിയ ഈ നടി സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത് സുരഭി ലക്ഷ്മി പങ്കു വെച്ച തന്റെ വർക്ക് ഔട്ട് ചിത്രങ്ങളാണ്. നടിയുടെ പുതിയ ഫിസിക്കൽ മേക് ഓവർ കണ്ട ആരാധകർ ഞെട്ടിയിരിക്കുയാണ് എന്ന് തന്നെ പറയാം. ശരീര ഭാരം കുറച്ചു, ഫിറ്റ്നസ് കൂട്ടി, കിടിലൻ ലുക്കിലാണ് സുരഭി ലക്ഷ്മി ആ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളാണ് സുരഭി ലക്ഷ്മി പങ്കു വെച്ചിരിക്കുന്നത്. രൂപേഷ് രഘുനാഥ് എന്ന ട്രെയ്നറുടെ കീഴിൽ ആണ് സുരഭി ലക്ഷ്മി ഈ ഫിസിക്കൽ മേക് ഓവർ നടത്തിയിരിക്കുന്നത്. ബോഡി ഫിറ്റ് ആക്കി സൂക്ഷിക്കുക എന്നത് പണ്ട് മുതലേ ആഗ്രഹമുള്ള കാര്യമായിരുന്നെങ്കിലും വർക്കൗട്ട് തുടങ്ങിയതിനു ശേഷം പിന്നീട് അത് മുടങ്ങി പോവുക എന്നതായിരുന്നു പതിവെന്നും, എന്നാൽ ദുൽഖർ ചിത്രം കുറുപ്പിന്റെ ചിത്രീകരണത്തിന് പോയപ്പോൾ, അദ്ദേഹത്തിന്റെ പേഴ്സനൽ ട്രെയിനർ അരുൺ നൽകിയ നിർദേശങ്ങളാണ് വീണ്ടും വർക്ക് ഔട്ട് തുടങ്ങാനും ഫിറ്റ്നസ് വീണ്ടെടുക്കാനുമുള്ള പ്രചോദനം നൽകിയത് എന്നും നടി വെളിപ്പെടുത്തി.
https://www.facebook.com/SurabhiLakshmiActress/posts/2955681654651442
ലോക്ക് ഡൌൺ സമയത്തു വീട്ടിൽ തുടങ്ങിയ വർക്ക് ഔട്ട് അതിനു ശേഷം കോഴിക്കോട് ലൈഫ് ജിമ്മിൽ തുടരുകയാണ് സുരഭി ലക്ഷ്മി. ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റിനു പകരം, ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാതെഅതിന്റെ അളവ് കുറച്ച് കൊണ്ടുള്ള ഫാറ്റ് ലോസ് ഡയറ്റ് പ്ലാൻ ആണ് സുരഭി ലക്ഷ്മി ഇപ്പോൾ പിന്തുടരുന്നത്. അതിന്റെ ഗുണം വലിയ രീതിയിൽ മനസ്സിലാവുന്നുണ്ട് എന്നും സുരഭി പറയുന്നു. അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പദ്മ ആണ് സുരഭി ലക്ഷ്മിയുടെ റിലീസിന് തയാറെടുക്കുന്ന ചിത്രം. ബൈ ദ പീപ്പിൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ഈ നടി അതിനു ശേഷം അറുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
https://www.instagram.com/p/CICdtoVnSkD/?utm_source=ig_web_copy_link
ഫോട്ടോ കടപ്പാട്: arun payyadimeethal
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.