അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയി പ്രേക്ഷകപ്രശംസ നേടിക്കൊണ്ടിരിക്കുന്ന നാടിയാണ് സ്മിനു സിജോ. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ ചേച്ചിയായി അഭിനയിച്ച സ്മിനു സിജോയെ മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല. കാരണം ചിത്രത്തിൽ വളരെ മികച്ച പ്രകടനമാണ് സ്മിനു കാഴ്ചവച്ചത്. കൊറോണ മാനദണ്ഡങ്ങൾ പിൻവലിച്ച് വീണ്ടും സജീവമായ തീയേറ്ററുകളിൽ നിറഞ്ഞോടിയ രണ്ട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും സുപ്രധാന വേഷം കൈകാര്യം ചെയ്തുകൊണ്ട് സ്മിനു സിജോ വീണ്ടും മുഖ്യധാരയിൽ ഏറെ ശ്രദ്ധ നേടുകയാണ്. ഓപ്പറേഷൻ ജാവ, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലാണ് സ്മിനു അഭിനയിച്ചത്. ദി പ്രീസ്റ്റിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം സ്മിനു സിജോ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചും ദി പ്രീസ്റ്റ്നെക്കുറിച്ചുമുള്ള തന്റെ അനുഭവം സ്മിനു ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ആസിഫ് അലി ചിത്രത്തിൽ അഭിനയിച്ച തന്നെ മമ്മൂട്ടി അഭിനന്ദിക്കുകയും ചെയ്തുവെന്ന് തരം സാക്ഷ്യപ്പെടുത്തുന്നു. മമ്മൂട്ടി എന്ന വലിയ താരത്തോട് മിണ്ടാൻ തന്നെ എനിക്ക് ഭയമായിരുന്നു എന്നും അപ്പോൾ മമ്മൂട്ടിതന്നെ അഭിനന്ദിച്ചപ്പോൾ ഓസ്കാർ കിട്ടിയ സന്തോഷമാണ് ഉള്ളിൽ ഉണ്ടായതെന്നും സ്മിനു സിജോ പറയുന്നു.
താരം ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: The Priest- ഞാൻ ചേയ്ത എല്ലാപടങ്ങളും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവയാണ്, അതിൽ ഒന്നാണ് The Priest , വളരെ മനോഹരം എന്ന് എല്ലാരും ഒരേ സ്വരത്തിൽ പറയുന്ന Movie , ഒരുപാട് മഹാനടൻമാരും നടിമാരും മത്സരിച്ച് അഭിനയിച്ച Hit Movie, ഇതിൽ ഒരു ഭാഗം ആവാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട് , അതിലും സന്തോഷം എനിക്ക് മമ്മുക്കാടെ കൂടെ ഡയലോഗ് പറഞ്ഞ് ഒന്നിച്ച് അഭിനയിക്കാൻ പറ്റിയതിലാണ്, മമ്മുക്കായോടു മിണ്ടാൻ പോലും ധൈര്യം ഇല്ലാതെ നിന്ന എന്നോടെ കെട്ട്യോളാണെൻ്റെ മാലാഖയിലെ അഭിനയം നന്നായിരുന്നു എന്ന് പറഞ്ഞ നിമിഷം, മമ്മുക്കടെ കൂടെ ഒന്നിച്ച് ഡയലോഗ് പറഞ്ഞ് അഭിനയിച്ചപ്പോൾ അഭിനയിച്ചത് നന്നായിരുന്നു എന്ന് എന്നോടെ പറഞ്ഞ നിമിഷം, ഇതൊക്കെ എനിക്ക് ഓസ്കാർ കിട്ടിയ സന്തോഷം തന്നെ ആയിരുന്നു കേട്ടറിയുന്നതല്ല സത്യം കണ്ടറിയുന്നതാണ് സത്യം എന്നതിന് ഒരു ഉത്തമ ഉദാഹരണം ആണ് നമ്മുടെ മമ്മുക്കാ ജാഡകളില്ലാത്ത നല്ല വ്യക്തിത്വം നിറഞ്ഞ നമ്മുടെ എല്ലാരുടെയും സ്വന്തം മമ്മുക്ക.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.