മലയാള സിനിമ പ്രേമികളുടെ എക്കാലത്തേയും പ്രീയപ്പെട്ട നടിമാരിലൊരാണ് ശോഭന. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികാ വേഷം ചെയ്തിട്ടുള്ള ശോഭനയുടെ, മോഹൻലാലുമൊത്തുള്ള കോമ്പിനേഷൻ സിനിമാ പ്രേമികൾക്കിടയിൽ വമ്പൻ ഹിറ്റാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് രണ്ടു തവണയും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ഒരു തവണയും നേടിയ ശോഭന ഒരിടവേളക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയ ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്. സൂപ്പർ ഹിറ്റായ ആ ചിത്രത്തിലെ പ്രകടനത്തിന് ഇപ്പോൾ സംസ്ഥാന ചലച്ചിത്ര അവാർഡിലും മത്സരിക്കുകയാണ് ഈ നടി. ഇപ്പോഴിതാ സിനിമയിലെ തന്റെ പഴയകാല സുഹൃത്തുക്കളെ പറ്റിയും നടിമാര്‍ തമ്മില്‍ അക്കാലത്ത് ഉണ്ടായിരുന്ന മത്സരങ്ങളെപ്പറ്റിയുമൊക്കെ ശോഭന തുറന്നു പറയുകയാണ്. കൂടാതെ തന്റെ പ്രീയപ്പെട്ട നടി ആരാണെന്നും ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ശോഭന പറയുന്നുണ്ട്.
സിനിമയിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് രേവതിയാണെന്നും, രേവതിയുമായി ഒരുപാട് വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ട് എന്നും ശോഭന പറയുന്നു. രേവതിയും സുഹാസിനിയും രോഹിണിയും താനുമെല്ലാം ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്നവരാണ് എന്ന് പറഞ്ഞ ശോഭന അന്ന് എല്ലാവരും തമ്മില്‍ നല്ല മത്സരമൊക്കെയുണ്ടായിരുന്നു എന്നും വെളിപ്പെടുത്തി. പ്രിയപ്പെട്ട അഭിനേതാവ് ആരാണെന്ന ചോദ്യത്തിന്, ശോഭന എടുത്തു പറഞ്ഞത് മഞ്ജു വാര്യർ എന്ന പേരാണ്. ശക്തമായ കുറേ കഥാപാത്രങ്ങള്‍ മഞ്ജുവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും ശോഭന കൂട്ടിച്ചേർത്തു. ബാലതാരമായി സിനിമയിലെത്തി പതിനാലാമത്തെ വയസില്‍ നായികയായി അഭിനയിച്ചു കയ്യടി നേടിയ ആളാണ് ശോഭന. തെന്നിന്ത്യയിലെ തന്നെ ഒരുകാലത്തെ ഏറ്റവും തിളക്കമുള്ള നായികയായിരുന്നു ശോഭന. സിനിമാമേഖലയിലൂടെയാണ് തന്റെ വ്യക്തിത്വം രൂപം കൊണ്ടത് എന്നും ശോഭന പറയുന്നുണ്ട്. ഒരു കലാകാരിയെന്ന നിലയില്‍ തനിക്കു കൂടുതല്‍ അറിവുകള്‍ പകര്‍ന്നു തന്നതും, അതുപോലെ തന്നെ ആളുകളോട് വിനയത്തോടെ പെരുമാറാന്‍ പഠിപ്പിച്ചതും സിനിമയായിരുന്നു എന്നാണ് ശോഭന പറയുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.