2020 ലെ മലയാള ചിത്രങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ ഇന്ന് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യയും കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് അന്നാ ബെന്നും മികച്ച നടനും നടിയുമായപ്പോൾ എന്നിവർ എന്ന ചിത്രമൊരുക്കിയ സിദ്ധാർഥ് ശിവ മികച്ച സംവിധായകൻ ആയി മാറി. ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചിത്രവും അന്തരിച്ചു പോയ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ജനപ്രിയ ചിത്രവുമായി മാറി. ഇപ്പോഴിതാ അവാർഡ് ജേതാക്കൾക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. സംസ്ഥാന ചലചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ എന്നാണ് മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. മോഹൻലാലും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അവാർഡ് ജേതാക്കൾക്ക് അഭിനന്ദനവും ആശംസകളും നൽകി. മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ ഒന്നും തന്നെ മത്സരിക്കാതിരുന്ന അപൂർവം കേരളാ സംസ്ഥാന അവാർഡ് ആയിരുന്നു 2020 ലേതു.
സുഹാസിനി മണിരത്‌നം ജൂറി ചെയർമാൻ ആയുള്ള കമ്മിറ്റിയാണ് ഇത്തവണ അവാർഡുകൾ നിർണ്ണയിച്ചത്. പ്രാഥമിക ജൂറിയും അന്തിമ ജൂറിയുമായി തിരിഞ്ഞാണ് ഇത്തവണ അവാർഡ് നിർണ്ണയം നടത്തിയത്. സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കണ്ടു, അർഹതയുള്ള ചിത്രങ്ങൾ പ്രാഥമിക ജൂറി അന്തിമ ജൂറിക്ക് മുന്നിൽ എത്തിക്കുകയും അതിൽ നിന്ന് അന്തിമ ജൂറി വിധി നിർണ്ണയിക്കുകയുമായിരുന്നു. ജിയോ ബേബി, സുധീഷ്, എം ജയചന്ദ്രൻ, ഷഹബാസ് അമൻ, മുഹമ്മദ് മുസ്തഫ ടി ടി, സന്തോഷ് രാമൻ, മഹേഷ് നാരായണൻ, ഷോബി തിലകൻ എന്നിവരും അവാർഡ് നേടിയവരുടെ ലിസ്റ്റിൽ പെടുന്നവരാണ്.
ഫോട്ടോ കടപ്പാട്: Pranav C Subash photography
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.